പ്രകൃതിയുടെ അന്തകനായി വയനാടൻ കാടുകളിൽ പടർന്ന് പിടിച്ച് മഞ്ഞക്കൊന്ന

എവിടെനിന്നോ എങ്ങനെയോ അല്ലെങ്കിൽ മനപ്പൂർവ്വം വയനാടൻ മണ്ണിലേക്ക് എത്തിപ്പെട്ട ഒരു ചെടിയാണ് മഞ്ഞക്കൊന്ന അല്ലെങ്കിൽ സെന്ന എന്ന് അറിയപ്പെടുന്ന  ചെടി. ഒരുപക്ഷെ   ഭാവിയിൽ ഈ ചെടി കാടുകളുടെ അന്തകനായേക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാടുകൾ മഞ്ഞക്കൊന്നയുടെ നീരാളിപിടുത്തത്തിൽ നശിക്കുന്നത് കണ്ട് ഒരിക്കൽ നമ്മൾ കരയേണ്ടി വരും. 

ഏതാണ്ട് നാലോ, അഞ്ചോ വർഷം മുൻപാണ് ഈ ചെടി  വയനാടൻ വനങ്ങളിലും മുത്തങ്ങയിലും കാണാൻ തുടങ്ങിയത്. കോഴിക്കോടുള്ള ഒരു പ്രശസ്ത കോളേജ് കുട്ടികളുടെ പഠനത്തിൽ വനവൽക്കരണത്തിന്റെ ഭാഗമായാണ് കാടുകളിൽ സെന്ന എത്തിച്ചേർന്നത് എന്ന് പഠനങ്ങൾ നടത്തിയതിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. വയനാടൻ കാടുകൾ നശിപ്പിക്കാൻ മനപ്പൂർവ്വം ഈ ചെടികൾ കൊണ്ട് ഇട്ടതായും പറയപ്പെടുന്നു. മുൻപുണ്ടായിരുന്ന ആയിരം വള്ളി, പാർത്തീനിയം ചെടികൾ പടർന്നുപിടിച്ചത് പോലെയാണ് മഞ്ഞക്കൊന്ന യും കാടുകളിൽ പടർന്നുപിടിച്ച് വിനാശം വിതയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പടർന്ന് ഈ ചെടി ഒരു വൻമരമായി മാറും. 

എല്ലാവർഷവും വിഷു കൊന്ന പൂക്കുന്ന പോലെ മഞ്ഞ പൂക്കളുമായി പുഷ്പിക്കുന്ന സെന്ന മരത്തിൽ നിന്നും അനേകായിരം വിത്തുകൾ പൊട്ടി തെറിച്ചു വീണ് മഴ പെയ്യുന്നതോടെ തൈകൾ പൊട്ടി മുളയ്ക്കുന്നു. നല്ല ആരോഗ്യത്തോടെ വളർന്നു പന്തലിക്കുന്ന മഞ്ഞക്കൊന്ന ചെടികളുടെ അടിയിൽ പിന്നെ വേറൊരു സസ്യത്തിനും വളരാൻ സാധിക്കുകയില്ല. സ്വാഭാവിക വളർച്ചയുള്ള ചെടികളുടെ മുകളിലേക്ക് ഈ ചെടി വളരുന്നതോടെ, ആ ചെടി മുരടിക്കും. ഒരു മരത്തിൽ നിന്നും അനേകായിരം വിത്തുകൾ മുളയ്ക്കുന്നതിലൂടെ ആ പ്രദേശം മുഴുവൻ മഞ്ഞക്കൊന്ന കാട് ആയി മാറും. ഇത് വളരുന്തോറും ഭാവിയിൽ  വൻദുരന്തം  ഉണ്ടാകും. 

മഞ്ഞക്കൊന്ന വളരുന്ന പ്രദേശത്ത് പുല്ലുകളോ, മറ്റു സസ്യങ്ങളോ വളരുകയില്ല. അതുകൊണ്ടുതന്നെ ആ പ്രദേശത്ത് ജീവിക്കുന്ന ജന്തുജാലങ്ങൾ മറ്റ് പ്രദേശത്തേക്കോ തൊട്ടടുത്ത കൃഷിയിടങ്ങളിലേക്കോ ഭക്ഷണത്തിനായി പ്രവേശിക്കും. അങ്ങനെ കാട്ടിൽ നിന്നുള്ള വിഭവങ്ങൾ കുറയുന്നതോടെ വന്യമൃഗശല്യം നാട്ടിൽ  രൂക്ഷമാകും. 

ഇപ്പോൾ മുത്തങ്ങ ഫോറസ്റ്റിൽ 60 ശതമാനത്തോളവും, വയനാട്ടിൽ  70 ശതമാനവും മഞ്ഞക്കൊന്ന കാടുകളിൽ വ്യാപിച്ചു കഴിഞ്ഞു. മഞ്ഞക്കൊന്നകളെ നശിപ്പിക്കുക അസാധ്യമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ചില സംഘടനകൾ, സർക്കാർ എന്നിവരെല്ലാം മഞ്ഞക്കൊന്നയുടെ നശീകരണത്തിന് ലക്ഷങ്ങൾ ചിലവഴിച്ച് തോറ്റു നിൽക്കുകയാണ്. എന്തെങ്കിലും കെമിക്കൽ ഉപയോഗിച്ചാൽ മറ്റു ചെടികൾക്ക് അപകടം വരും. പിഴുതുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചാൽ മണ്ണിന്റെ ഘടന മാറും. ഇനി അഥവാ മാറ്റിയാൽ തന്നെ ഒരു ചെറിയ കഷണം വേരിൽ നിന്നും കമ്പിൽ നിന്നു വീണ്ടും മുളക്കും.അത് കൊണ്ട് തന്നെ ഇതിന്റെ നശീകരണത്തിന് പോംവഴി ഇല്ലെന്നുതന്നെ പറയാം. 

ആകെ ഉള്ള ഒരു മാർഗം  വലുതായിരിക്കുന്ന മരങ്ങളെ പൂവിടാൻ പറ്റാത്ത രീതിയിൽ മുറിച്ചുമാറ്റി ഒതുക്കി നിർത്തുക എന്നതാണ്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇതിനിടയ്ക്ക് ചെറിയ തൈകൾ മണ്ണിനു കോട്ടം വരാത്ത രീതിയിൽ പിഴുതുമാറ്റി കാടിന് പുറത്ത് എത്തിച്ച് കത്തിച്ച് കളയുക വരെ ചെയ്തു.  ചെറിയ തൈകൾ പിഴുതു മാറ്റി ഇല്ല എങ്കിൽ ഇത് കൃഷിയിടങ്ങളി ലേക്കും, തോട്ടങ്ങളിലേക്കും വ്യാപിച്ച്കാർഷിക പ്രതിസന്ധിക്ക് തന്നെ വഴി തെളിഞ്ഞേക്കാം. ഇതേ മാർഗത്തിലൂടെ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ശ്രദ്ധിച്ചാൽ കുറച്ചൊങ്കിലും ശമനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ.

ബാങ്കുകളുടെയും, സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളുടെയും കൊള്ളക്കെതിരെ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ച് സെന്റർ ഫോർ ഹ്യൂമൻ റൈറ്സ് കേരള

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like