വീട്ടുമുറ്റത്തെ മല്ലികൃഷിയിൽ വെർട്ടി ഫാമിംഗ് രീതിയുമായി വർഗീസ് ചേട്ടൻ
- Posted on May 30, 2021
- Health
- By Deepa Shaji Pulpally
- 768 Views
വയനാട് ജില്ലയിൽ വേർട്ടി ഫാമിംഗ് രംഗത്ത് ഏറെ നൂതന മാർഗങ്ങൾ സമ്മാനിച്ച ആളാണ് പുൽപ്പള്ളിയിലെ വർഗീസ് സീയബം. ഭക്ഷ്യോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അനേകം കർഷകർ ഇന്ന് ടാർ വീപ്പകളിലും, ഗ്രോബാഗുകളിലും വെർട്ടി കൾച്ചർ രീതി പ്രോത്സാഹിപ്പിച്ചു പോരുന്നു. അത്തരം കൃഷിയാണ് വർഗീസ് തന്റെ പുരയിടത്തിൽ ചെയ്യുന്നത്.
വീട്ടുമുറ്റത്തെ മല്ലികൃഷിയിൽ വെർട്ടി ഫാമിംഗ് കൃഷിരീതി പരീക്ഷിച്ചിരിക്കുകയാണ് വർഗീസ് ചേട്ടൻ. വിഭവങ്ങൾക്ക് രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന സസ്യമാണ് മല്ലി. മല്ലിയില ഭക്ഷണ പദാർത്ഥത്തിൽ ധാരാളമായി വിദേശികളും സ്വദേശികളും നിത്യേന ചേർത്തു പോരുന്നു. മല്ലിയുടെ ഉപയോഗം ശരീരത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും, അണുബാധക്കെതിരെ പോരാടുന്നതിനും, ഹൃദയം, തലച്ചോറ്, ചർമം ദഹനം, ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഭക്ഷണത്തിൽ മല്ലിയോ, ഇല്ലയോ ചേർക്കുന്നത് അത്യുത്തമമാണ്.