പോൽ ആപ്പിലെ പോൽ ബ്ലഡ് ശ്രദ്ധേയം

ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004  പേർ*

അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ജനകീയ പദ്ധതിയാണ് പോൽ -ബ്ലഡ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈൽ  ആപ്പിലൂടെയാണ് പോൽ -ബ്ലഡ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ 2021ൽ ആരംഭിച്ച ഈ പദ്ധതി സുഗമമായ രക്ത ലഭ്യതയ്ക്ക് വഴിയൊരുക്കുന്നു. രക്ത ദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം കാവലിനൊപ്പം കരുതലും എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു.



രക്തം ആവശ്യമുള്ളവർക്കും സ്വമേധയാ രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്കും ഈ സേവനം ഉപയോഗിക്കാം.



 പോൽ -ബ്ലഡ് സംവിധാനത്തിലൂടെ രക്തത്തിനായുള്ള  88,936 അപേക്ഷകളാണ് ലഭിച്ചത്. 1,21,913 യൂണിറ്റ് രക്തമാണ് ആവശ്യപ്പെട്ടത്. ഇതിൽ 60,626 യൂണിറ്റ്  രക്തം പോൽ -ബ്ലഡ് സംവിധാനത്തിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞു.


 ഇത്തരത്തിൽ പോൽ -ബ്ലഡ്‌ സംവിധാനത്തിലൂടെ രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് പോൽ ബ്ലഡ് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 9497990500 എന്ന നമ്പറിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like