ചിറ്റമൃത്

വള്ളി ചെടിയായി മരത്തിൽ ചുറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ചിറ്റമൃത്. രസായന ഔഷധമായി ഉപയോഗിക്കുന്ന ഇത് രോഗങ്ങളെ അകറ്റുമെന്ന് ആയുർവേദം പറയുന്നു

ചിറ്റമൃതിന്റെ തണ്ടും, വേരുമാണ് ഔഷധമായി ഉപയോഗിക്കുന്നത്. സംസ്കൃതത്തിൽ ഗഡൂജി, അമൃത വള്ളി എന്നും പേരുള്ള ഇതിന്റെ ശാസ്ത്രീയ നാമം ടൈനോസ്പോരാ കോർഡിഫോലിയ ( Tinospora Cordifolia) എന്നുമാണ്.

ചിറ്റമൃതിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?

ഡെങ്കിപ്പനി, സ്വെൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്റി പൈറൈറ്റിക് ആയ ചിറ്റമൃതിന് കഴിയും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഒപ്പം ശരീരത്തിൽ നിന്നും വിഷാംശം നീക്കി രക്തം ശുദ്ധമാക്കുന്നു.

രോഗികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. കരൾ രോഗവും,  മൂത്രനാളിയിലെ രോഗവും തടയുന്നു. വന്ധ്യതാ ചികിത്സയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കഴിക്കുന്നത് ദഹനം സുഗമമാക്കുന്നു. അരഗ്രാം ചിറ്റാമൃത് പൊടിച്ചത് നെല്ലിക്കയും, ശർക്കര ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റും. പ്രമേഹരോഗികളിൽ ഇതൊരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവർത്തിക്കുന്നു.


ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും,  ഉൽക്കണ്ഠയും,  വിഷാദരോഗവും അകറ്റാനും,  മനസ്സിനെ ശാന്തമാക്കാനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ഇവ ശ്വാസന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത് ചുമ, ജലദോഷം, ടോൺസിൽ പ്രശ്നങ്ങൾ അകറ്റുന്നു.

സന്ധിവാത ചികിത്സയ്ക്ക് ആന്റി ആർത്രൈറ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഇത് ഉപയോഗിക്കുന്നു. ചിറ്റമൃത് തണ്ട് പൊടിച്ചത് പാൽ ചേർത്ത് തിളപ്പിച്ചും സന്ധിവേദനയ്ക്ക് ഉപയോഗിക്കാം. ഇവ ഇഞ്ചിയോടൊപ്പം ചേർത്ത് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ആസ്ത്മയ്ക്കും, ശ്വാസം മുട്ടിനും,  ചുമക്കും ഇവയുടെ തണ്ടും വേരും ഉപയോഗിക്കുന്നു.

കാഴ്ചശക്തി മെച്ചപ്പെടുത്താനും ചിറ്റാമൃത് ഉപയോഗിക്കുന്നു. ആന്റി ഏജിങ് ഗുണമുള്ള ചിറ്റാമൃത് മുഖക്കുരു, കറുത്ത പാടുകൾ,  ചുളിവ് അകറ്റി തിളക്കമുള്ള ചർമം നൽകാനും സഹായിക്കുന്നു. ചിറ്റമൃതിൽ ആൽക്കലോയിഡുകൾ ധാരാളം ഉണ്ട്. കൂടാതെ റോഡുകൾ സ്റ്റീറോയിഡുകൾ, ഫ്ലവനോയിഡുകൾ , കാർബോഹൈഡ്രേറ്റ് എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ചിറ്റമൃതിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടു നോക്കാം.

ബ്രഹ്മി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like