യു.ജി.സി.കരട് റെഗുലേഷനുകൾ: സംസ്ഥാനതല സംവാദം പതിനൊന്നിന്.

യുജിസി കരട് റെഗുലേഷനുകൾ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപക, അനധ്യാപക, വിദ്യാർത്ഥി സംഘടനകളെ

പങ്കെടുപ്പിച്ച് സംസ്ഥാനതല ഏകദിന സംവാദം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ SLQAC ആഭിമുഖ്യത്തിൽ മാർച്ച്‌ 11ന് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഹാളിലാണ് സംവാദം. 


രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു സംവാദം ഉദ്ഘാടനം ചെയ്യും. ചരിത്രഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ എൻ ഗണേഷ്, യുജിസി റെഗുലേഷനുകൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. പ്രഭാത് പട്നായ്ക് കമ്മിറ്റി അംഗം ഡോ. വാണി കേസരി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്‌ എന്നിവർ സംസാരിക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐഎഎസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ ഐഎഎസ് എന്നിവർ സംബന്ധിക്കും.


ഉച്ചക്കു ശേഷം വിവിധ സംഘടനകൾ നിലപാടുകൾ അവതരിപ്പിക്കും. വിവിധ സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങളും അക്കാഡമിക് കൗൺസിൽ അംഗങ്ങളും സംവാദത്തിൽ പങ്കെടുക്കും. 


തിരുവനന്തപുരം വിമൻസ് കോളേജിലെ IQAC യുമായി സഹകരിച്ചാണ് SLQAC സംവാദം ഒരുക്കുന്നത്. വൈകീട്ട് അഞ്ചു വരെയാണ് സംവാദം. 


സംവാദത്തിൽ നിന്ന് ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കി യുജിസിയ്ക്ക് സമർപ്പിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like