സ്കൂൾ പരീക്ഷ മാറുന്നു; ഇനി കടുക്കും
- Posted on December 13, 2024
- Education News
- By Goutham Krishna
- 49 Views
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ
പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യ
ങ്ങളിൽ 20 ശതമാനം പഠിതാവിന്വെല്ലുവിളി
ഉയർത്തുന്നതും 50 ശതമാനം ശരാശരി നില
വാരത്തിലുള്ളതും 30 ശതമാനം ലളിതവുമാ
യിരിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ
നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ
ഗവേഷണ, പരിശീലന സമിതി (എസ്.സി.
ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ
നിർദേശിക്കുന്നു. നിർദേശത്തിന് തത്ത്വ ത്തിൽ
അംഗീകാരമായിട്ടുണ്ട്.
ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത
വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലുംഈ രീതി
നടപ്പാക്കും. പഠനത്തിൽ മികവുള്ള കുട്ടികളെ
കൃത്യമായി കണ്ടെത്താൻ കഴിയു മെന്നതാണ്
നിർദേശിച്ചിരിക്കുന്നചോദ്യപേ പ്പർ രീതിയുടെ
പ്രധാന മേന്മയായി ചൂണ്ടി ക്കാട്ടുന്നത്. എട്ടാം
ക്ലാസ് മുതലുള്ള പരീക്ഷ കളിൽ ഈ വർഷം
മുതൽപാസാകാൻ വിഷയ മിനിമം രീതി
നടപ്പാക്കാൻ സർക്കാർ തീരു മാനിച്ചിരുന്നു.
വിദ്യാർഥിയുടെ നിരന്തര മൂല്യ
നിർണയം(കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടു
തൽ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കു
ന്നതിനുമുള്ള മാർഗനിർദേശങ്ങൾ തയാറാ
ക്കാൻമന്ത്രിസഭ തീരുമാനപ്രകാരം എസ്.
സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.
എസ്.സി.ഇ.ആർ.ടിയുടെ സ്‌റ്റേറ്റ് അസസ്മെന്റ്
സെല്ലാണ് പ്രത്യേക ശിൽപശാല നടത്തി പുതിയ
ചോദ്യപേപ്പർ മാതൃകയുടെകരട് ത യാറാക്കി
സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി
ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങൾ
ആഴത്തിലുള്ള അറിവ്പരിശോധിക്കാൻ
ലക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെ
ടുത്ത് എഴുതുന്ന മൾട്ടിപ്ൾ ചോയ്‌സ് ചോദ്യ
ങ്ങൾ, ചേരുംപേടിചേർക്കുന്ന രീതിയിലുള്ള
മാച്ചിങ് ചോദ്യങ്ങൾ, ഹ്രസ്വമായി ഉത്തരം
ഴുതേണ്ട ചോദ്യങ്ങൾ, വിശദമായി ഉത്തരമെ
ഴുതേണ്ടചോദ്യങ്ങൾ, തുറന്ന ചോദ്യങ്ങൾ
എന്നിവ ചോദ്യപേപ്പറിലുണ്ടാകണം.
എസ്.സി.ഇ.ആർ.ടി നിർദേശം
* പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20
ശതമാനം ചോദ്യങ്ങൾ
*50 ശതമാനം ശരാശരി നിലവാരത്തിൽ
30 ശതമാനം ലളിതം
'എ പ്ലസ് പ്രളയം' അവസാനിക്കും
പരീക്ഷാ ചോദ്യങ്ങൾക്ക് മൂന്ന് തലം നിശ്ചയി
ക്കുന്നതോടെ, പൊതുപരീക്ഷകളിലെ 'എ പ്ല സ്
പ്രളയം' അവസാനിക്കും. മികവുള്ളവി
ദ്യാർഥികൾ മാത്രം എ പ്ലസിലേക്ക് എത്തുന്ന
രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർ
ണയിച്ചിരിക്കുന്നത്.