രുചിയോ ആരോഗ്യമോ?
- Posted on January 21, 2024
- Health
- By Dency Dominic
- 227 Views
എന്നാൽ ആരോഗ്യത്തിന് അത്ര സുഖകരമല്ലാത്ത ചില ഭക്ഷണ കൊമ്പിനേഷനുകളുണ്ട്
നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും, പുട്ടും മുട്ടക്കറിയും ഇതുപോലെ സ്ഥിരമായി നമ്മൾ ആസ്വദിക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകളുണ്ട്. എന്നാൽ ആരോഗ്യത്തിന് അത്ര സുഖകരമല്ലാത്ത ചില ഭക്ഷണ കൊമ്പിനേഷനുകളുണ്ട്.
വളരെയധികം ചീസുള്ള പിസ്സയോടൊപ്പം തണുത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് പലർക്കും ഇഷ്ടമാണല്ലേ? എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശരീര താപനില വർദ്ധിപ്പിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞാലോ. കൂടാതെ ഇവ ഒന്നിച്ച് കഴിക്കുന്നത് സോഡിയത്തിന്റെ അംശം കൂട്ടുകയും, ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.
പഴങ്ങളും പാലും ചേർത്ത് ഷേക്ക് അല്ലെങ്കിൽ സ്മൂത്തി അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ബൗൾ ആയി കഴിക്കുന്നത് ഒരു സാധാരണ രീതിയാണ്. എന്നാൽ ഈ കോമ്പിനേഷൻ പഴങ്ങളിൽ നിന്നുള്ള പോഷകാഹാരം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. കൂടാതെ, സിട്രസ് പഴങ്ങളുടെയും പാലിന്റെയും കൊമ്പിനേഷൻ നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ഒരു സാധാരണ സമ്പ്രദായമാണ്, എന്നാൽ ഈ കോമ്പിനേഷൻ ദഹനക്കേടിലേക്ക് നയിക്കുകയും ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുകയും കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. സലാഡിൽ പഴങ്ങളും കോഴി ഇറച്ചിയും ഒരുമിച്ചു ചേർക്കുന്നതും, വറ പൊരി ഭക്ഷണങ്ങൾക്കൊപ്പം പാലോ അല്ലെങ്കിൽ പാല് ഉപയോഗിച്ചിട്ടുള്ള പാനീയങ്ങളോ കഴിക്കുന്നത് ദഹനക്കേടിന് ഇടയാക്കും. മീനിന്റെയോ ഇറച്ചിയുടെയോ കൂടെ പാല് കുടിക്കുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കാം. രുചിയെക്കാളും പ്രധാനം ആരോഗ്യം തന്നെയല്ലേ?..