*ആന്തരിക അവയവങ്ങള്‍ക്ക് മാത്രം പരിക്ക്, ഒപ്പമുള്ളവര്‍ക്ക് പോറല്‍പോലുമില്ല;യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം.
- Posted on May 18, 2025
- News
- By Goutham prakash
- 92 Views
*സ്വന്തം ലേഖിക.*
കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് പറഞ്ഞു.
ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല. പരിക്ക് മുഴുവന്‍ ആന്തരിക അവയവങ്ങള്‍ക്ക് ആയിരുന്നുവെന്ന് കുടുംബം പറയുന്നു. മരണ ശേഷം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
