ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ഒഴുക്കിയത് കള്ളക്കണ്ണീരായിരുന്നെന്നു സോഷ്യൽ മീഡിയ, ആത്മഹത്യയ്ക്ക് ശ്രമിച്ചു
- Posted on October 20, 2020
- Localnews
- By Thushara Brijesh
- 786 Views
സോഷ്യൽ മീഡിയയിലൂടെ സജ്നയുടെ വീഡിയോ കണ്ടു പലരും അവരെ സഹായിക്കാൻ മുൻപോട്ടു വന്നിരുന്നു , ആരോഗ്യമന്ത്രി മുതൽ സിനിമ നടൻ ജയസൂര്യ വരെ അവരെ സഹായിക്കാൻ പരസ്യമായി രംഗത്തുവന്നിരുന്നു
എറണാകുളം മെഡിക്കൽ ടെസ്റ്റിലാണ് സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു. അതിന്റെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സജ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്നാണ് സജ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് മെഡിക്കൽ ട്രസ്റ്റ് പിആർഒ പറഞ്ഞു. നിലവിൽ ഐസിയുവിലാണെന്നും വൈകീട്ടോടെ മാത്രമെ ആരോഗ്യ നിലയെ കുറിച്ച് കൂടുതൽ പറയാൻ സാധിക്കുവെന്നും പിആർഒ പറഞ്ഞു.