നെതർലൻഡ്‌സിൽ ജയിലുകൾ അടക്കുന്നു
- Posted on January 29, 2024
- Localnews
- By Dency Dominic
- 210 Views
സമീപ വർഷങ്ങളിൽ, നെതർലാൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വർഷവും ശരാശരി 0.9% കുറഞ്ഞതായി ഡച്ച് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കുറ്റകൃത്യങ്ങളുടെ തോത് കുറയുന്നതിനാൽ, നെതർലാൻഡ്സിൽ വരും വർഷങ്ങളിൽ പല ജയിലുകളും അടച്ചിടും. കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക, കുറ്റവാളികൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയുക, കുറ്റവാളികളുടെ പുനരധിവാസം എന്നിവയ്ക്ക് നെതർലാൻഡ്‌സ് കനത്ത ഊന്നൽ നൽകുന്നു.
ഡച്ച് മന്ത്രിയായ ആർഡ് വാൻ ഡെർ സ്റ്റ്യൂറിന്റെ അഭിപ്രായത്തിൽ, ജയിലുകൾ അടക്കാൻ കാരണങ്ങളായിട്ടുള്ളത് രണ്ട് കാരണങ്ങളാണ്. ഒന്നാമതായി, ജഡ്ജിമാർ ചെറിയ ശിക്ഷകൾ നൽകുന്നു. അതിനാൽ കുറ്റവാളികൾ ജയിലുകളിൽ കുറച്ച് കാലത്തേക്ക് മാത്രമാണ് ഉണ്ടായിരിക്കുക. രണ്ടാമതായി, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. സമീപ വർഷങ്ങളിൽ, നെതർലാൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വർഷവും ശരാശരി 0.9% കുറഞ്ഞതായി ഡച്ച് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ തടവുകാരുടെ എണ്ണം കുറയുന്നതിനാൽ എട്ട് ജയിലുകളും, 2014-ൽ 19ജയിലുകളുംഅടച്ചുപൂട്ടി.