'കുറാത്ത്' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പ്രാക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്

നവാ​ഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ചിത്രം കുറാത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പ്രാക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബയാണ് ചിത്രത്തിന്റെ നിർമാണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്.

രവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ബ്ലാക്ക്‌ മാജിക്കുമായി 'ഓഹ'

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like