കിടിലൻ ടേസ്റ്റിൽ ഒരു കാരറ്റ് കേക്ക് തയ്യാറാക്കാം.. .കാരറ്റ് കേക്ക് ഡേ എന്നാണന്നറിയുമോ??........

വിവിധ തരം കേക്കുകൾ നമ്മൾ കണ്ടു കഴിഞ്ഞു .   എല്ലാവിധ ആരോഗ്യ ഗുണങ്ങളുമടങ്ങിയ  ഭക്ഷ്യ വിഭവമായ കാരറ്റ് കൊണ്ടുള്ള ഒരു കേക്ക് നമ്മുക്ക് പരീക്ഷിക്കാം ..

5000 വർഷത്തിലേറെയായി കാരറ്റ് ഭക്ഷ്യ വസ്തുവായി ഉപയോഗിക്കപ്പെടുന്നു. .വാസ്തവത്തില്‍,  ഇതാദ്യമെല്ലാം വളർത്തിയിരുന്നത് മരുന്നിനായിട്ടാണ് . ഇത്തരത്തിൽ മരുന്നായി ഉത്പാദിപ്പിച്ചു തുടങ്ങിയ ഈ കാരറ്റ് ഇപ്പോൾ പലതരത്തിലുള്ള ഭക്ഷ്യ വസ്തുവായി ലോകം മുഴുവൻ നമ്മൾ ഉപയോഗിക്കുന്നു.  കാരറ്റിന്റെ ഉത്ഭവസ്ഥാനമായി അറിയപ്പെടുന്നത് അഫ്ഗാനിസ്താന്‍ ആണ്.

ഫെബ്രുവരി 3  നാഷണൽ കാരറ്റ് കേക്ക് ഡേ ആയി ആഘോഷിക്കുന്നു. ആരാണ് ഈ ദിവസം കണ്ടെത്തിയത് എന്നത് ഇപ്പോഴും അവ്യക്തമാണ്. പണ്ട് കാലത്ത് പഞ്ചസാര വളരെ വിലയേറിയ വസ്തുവായിരുന്നു സാധാരണക്കാരുടെ ഇടയിൽ ലഭ്യമല്ലായിരുന്നു. അക്കാലത്തെ  ആളുകൾ കേക്ക് ഉണ്ടാക്കാനായി കാരറ്റിനെ  ഉപയോഗിച്ചിരുന്നു . മറ്റുള്ള പച്ചക്കറികളെക്കാളും  മധുരമുണ്ട് കാരറ്റിന് . ഇതുപയോഗിച്ച ഡെസ്സേർട്ടുകളും ഉണ്ടാക്കാൻ എളുപ്പമായിരുന്നു. കാരറ്റ് കേക്കിന്റെ ഉത്ഭവം എവിടെയെന്ന്  ഇപ്പോഴും വ്യക്തമല്ല  എന്നാൽ അവയുടെ പാചക കുറിപ്പുകൾ 1827 മുതലാണ് എഴുതപ്പെട്ടത്. സ്വിറ്റസർലണ്ടിലെ പൈതൃക പ്രകാരം കുട്ടികളുടെ ജന്മദിനത്തിൽ കാരറ്റ് കേക്ക് വളരെ പ്രസിദ്ധമാണ്.


ക്രിസ്തുമസ് രാജകീയമാക്കാൻ ചോക്ലേറ്റ്കേക്ക് ഉണ്ടാക്കാം!!! ഒരുകാലത്തു നമ്മുടെ ചോക്ലേറ്റ് ദൈവവും കറൻസിയും ഒക്കെ ആയിരുന്നു!!!


Author
ChiefEditor

enmalayalam

No description...

You May Also Like