പാറശാല മണ്ഡലത്തിലെ ആദ്യ ഹൈടെക് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ആനാവൂർ സ്റ്റേഡിയം സി കെ ഹരീന്ദ്രൻ എം എൽ എ നാടിനു സമർപ്പിച്ചു.  ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ അമ്പിളി അധ്യക്ഷയായി. 

മൾട്ടിപർപ്പസ് മഡ് കോർട്ട്, ഫുട്ബോൾ- ബാറ്റ്മിന്റൻ കോർട്ട്, അറ്റ്ലറ്റിക് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 1,000 പേരെ ഉൾകൊള്ളിക്കാവുന്ന ഓപ്പൺ ഗാലറി, രാത്രികാലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സംവിധാനം, എൻട്രൻസ് ഗേറ്റ്, കോമ്പൗണ്ട് വാൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സമീപത്തെ ആര്യൻകോട്, കൊല്ലയിൽ പഞ്ചായത്തുകളിലെ കായിക പ്രേമികൾക്കും പരിശീലനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സ്റ്റേഡിയം.

ഇതോടൊപ്പം കള്ളിക്കാട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘടനവും നടന്നു. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like