മികച്ച സ്കൂൾ പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം വയനാട് ജില്ലക്ക്

ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ ഏറ്റവും നല്ല പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

കേരളത്തിൽ 2021 - നവംബർ -1ന് സ്കൂളുകൾ തുറന്നപ്പോൾ നടന്ന പ്രവേശന ഉത്സവത്തിൽ മികച്ച ചിത്രത്തിനുള്ള  പുരസ്കാരം സ്വന്തമാക്കി പുൽപ്പള്ളി, കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ.സ്കൂൾ. ഈ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ചിത്രമാണ് 25000 രൂപയും, ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്. ബിജു കുറിച്ചി പറ്റ എന്ന കലാകാരനാണ്  ഇത്തരത്തിൽ സ്കൂൾ ഭിത്തികളിൽ നിറകൂട്ട് പകർന്നത്.


ഈ വർഷം സ്കൂൾ തുറന്നപ്പോൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് 12400 - ചിത്രങ്ങൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിന്നുമായി വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിലേക്കായി സ്കൂൾ വിക്കിയിൽ മുതലിമാരൻ ഗവ. സ്കൂളിലെ പ്രതിഭ ടീച്ചർ ചിത്രം അപ്ലോഡ് ചെയ്യുകയായിരുന്നു.

സ്കൂളിലെ പ്രവേശനോത്സവത്തിന് എല്ലാ സഹായങ്ങളും നൽകി സഹായിച്ചത് ഹെഡ്മാസ്റ്റർ.ശ്രീ.സദൻ, അധ്യാപകരായ ശ്രീമതി.സ്വപ്ന,  ശ്രീമതി.സ്നേഹ, ചിത്രം പകർത്തിയ ശ്രീമതി. ആശ എന്നിവരാണ്. ഡിസംബർ 5- ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ ഏറ്റവും നല്ല പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

കുപ്പത്തോട് മാധവൻനായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് പുൽപള്ളി ഗ്രാമപഞ്ചായത്ത്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like