കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു ഒരാൾ മരിച്ചു
- Posted on November 04, 2023
- Localnews
- By Dency Dominic
- 509 Views
പരീക്ഷണ പറക്കലിനിടെയാണ് അപകടം നടന്നത്
കൊച്ചി: കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു ഒരാൾ മരിച്ചു. നാവികസേന ആസ്ഥാനം ഐ എൻ എസ് ഗരുഡ റൺവേയിലാണ് അപകടം. നാവികനാണ് മരിച്ചത്. ഹെലികോപ്റ്റർ നാവിക സേനയുടേതാണ്. ഹെലികോപ്റ്ററിൽ രണ്ടുപേർ ഉണ്ടായിരുന്നു. മറ്റൊരു നാവികന്റെ നില ഗുരുതരമാണ്. അപകടത്തിൽ പെട്ടത് ചേതക്ക് എന്ന ഹെലോകോപ്റ്ററാണ്. പരീക്ഷണ പറക്കലിനിടെയാണ് അപകടം നടന്നത്.