അവധിക്കാല ചിത്രകലാപഠന കോഴ്‌സ്
- Posted on March 29, 2023
- Localnews
- By Goutham Krishna
- 187 Views
സാംസ്‌കാരിക വകുപ്പിന് കീഴിൽ ആറന്മുള കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിന്റെ തിരുവനന്തപുരം സബ് സെന്ററിൽ 'നിറച്ചാർത്ത്- അവധിക്കാല ചിത്രകലാപഠന കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും, എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സീനിയർ വിഭാഗത്തിലുമാണ് പരിശീലനം നൽകുന്നത്. ജൂനിയർ വിഭാഗത്തിന് 2,500 രൂപയും സീനിയർ വിഭാഗത്തിന് 4,000 രൂപയുമാണ് കോഴ്‌സ് ഫീസ്. ഏപ്രിൽ 12ന് ക്ലാസുകൾ ആരംഭിക്കുമെന്ന് കോഴ്‌സ് കോർഡിനേറ്റർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ അഞ്ച്. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യ ഗുരുകുലം സബ് സെന്റർ, അനന്തപുരം കൊട്ടാരം കിഴക്കേകോട്ട, തിരുവനന്തപുരം- 23 എന്ന വിലാസത്തിൽ നേരിട്ടോ അല്ലെങ്കിൽ www.vasthuvidyagurukulam.com- ൽ ഓൺലൈനായോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9446134419, 8156842276, 9188089740