ലുക്കിമീയ:കുഞ്ഞുങ്ങളിൽ കാർന്നു തിന്നുന്ന ഞണ്ട്

ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ചെല്ലോ ഷോ എന്ന ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലിയുടെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ലുക്കിമീയ (leukemia) എന്ന രോഗത്തെ തുടര്‍ന്നാണ് രാഹുല്‍ മരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്ലഡ് ക്യാന്‍സറിനോട് പോരാടി കൊണ്ടിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു.

ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ചെല്ലോ ഷോ എന്ന ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലിയുടെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ലുക്കിമീയ (leukemia) എന്ന രോഗത്തെ തുടര്‍ന്നാണ് രാഹുല്‍ മരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്ലഡ് ക്യാന്‍സറിനോട് പോരാടി കൊണ്ടിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു.

ക്യാന്‍സര്‍ ഗണത്തില്‍പ്പെടുന്ന ഏറ്റവും ഭയാനകമായ രോഗമാണ് ലൂക്കിമീയ അഥവാ ബ്ലഡ് ക്യാന്‍സര്‍. ലോകമെമ്പാടുമുള്ള കൗമാരക്കാരിലും കുട്ടികളിലും കാണപ്പെടുന്ന അര്‍ബുദമാണിത്. കൃത്യമായ രോഗ നിര്‍ണയവും ചികിത്സയും നല്‍കിയാല്‍ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാന്‍ സാധിക്കും. പലപ്പോഴും കുട്ടികളിലാണ് ഈ രോഗം വളരെ കൂടുതലായി കണ്ടുവരുന്നത്

രക്ത ഉത്പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവ ലൂക്കിമീയ. രക്തത്തിലെ വെളുത്ത രക്ത കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറാണ് രക്താര്‍ബുദം. ശരീരത്തിലെ അണുബാധയ്ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടുന്നതിന് ഉത്തരവാദിത്തമുള്ള കോശങ്ങളാണ് ഇവ. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ പ്രധാനിയാണ് ഈ കോശങ്ങള്‍. ഈ കോശങ്ങളെ ക്യാന്‍സര്‍ ബാധിക്കുമ്പോള്‍, അസ്ഥിമജ്ജയില്‍ അസാധാരണമായ വെളുത്ത കോശങ്ങള്‍ രൂപം കൊള്ളുന്നു.

അത് രക്തത്തിലൂടെ സഞ്ചരിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യമുള്ള കോശങ്ങള്‍ കുറയുമ്പോള്‍, അണുബാധയും രോഗങ്ങളും വര്‍ധിക്കുകയും ശരീരം ദുര്‍ബലമാകുകയും ചെയ്യുന്നു. അസ്ഥി മജ്ജ ഉള്‍പ്പെടെയുള്ള രക്തം ഉത്പ്പാദിപ്പിക്കുന്ന കോശങ്ങളുടെ അര്‍ബുദമാണ് രക്താര്‍ബുദം. അസാധാരണമായ വെളുത്ത രക്താണുക്കള്‍ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് അതിവേഗം പെകുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങള്‍ ന്യൂനപക്ഷമാവുകയും അസന്തുലിതാവസ്ഥ ശരീരത്തില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികളിലെ ബ്ലഡ് ക്യാന്‍സറിന്റെ അപകട സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.

1 .1.സാധാരണ അണുബാധകളും പ്രതിരോധശേഷി സംബന്ധമായ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള ജനനം വഴിയുള്ള ആരോഗ്യസ്ഥിതി ഇതില്‍ ഉള്‍പ്പെട്ടേക്കാം.

2.കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ബ്ലഡ് ക്യാന്‍സര്‍ ഉണ്ടെങ്കില്‍ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനെ ലി-ഫ്രോമേനി സിന്‍ഡ്രോം എന്ന് വിളിക്കുന്നു, അതായത് 'പാരമ്പര്യ കാന്‍സര്‍ സാധ്യത'. രോഗം ബാധിച്ച ജീനുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

3.കുട്ടി മുമ്പ് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനായിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ബെന്‍സീന്‍ പോലുള്ള രാസവസ്തുക്കളുടെ അമിതമായ ഉപയോഗത്തിന് വിധേയമായിട്ടുണ്ടെങ്കില്‍, ശരീരം രക്താര്‍ബുദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു

മിക്ക കുട്ടികളും ലുക്കീമിയ ബാധിക്കുമ്പോള്‍ അസാധാരണമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്, കൂടാതെ പ്രതിരോധശേഷി കുറഞ്ഞ ആര്‍ക്കും അനുഭവപ്പെടുന്ന ലക്ഷണങ്ങളെല്ലാം ഇതിലും ഉള്‍പ്പെടുന്നുണ്ട്. കുട്ടികളില്‍ ബ്ലഡ് ക്യാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.അമിതമായ ക്ഷീണം:കുട്ടിക്ക് എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മറ്റ് കുട്ടികളുമായി കളിക്കുമ്പോള്‍ സ്വയം ശാരീരികമായി അദ്ധ്വാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇത് ഒരു രോഗപ്രതിരോധ സംവിധാനം കുറഞ്ഞതിന്റെ ലക്ഷണമായിരിക്കാം. കുട്ടിക്ക് സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെയും ബലഹീനത അനുഭവപ്പെടുകയും ചെയ്താല്‍ ശ്രദ്ധിക്കുക. വിശദീകരിക്കാനാകാത്ത ക്ഷിമാണെങ്കിലും പരിശോധിക്കണം.

2.രക്തസ്രാവം അല്ലെങ്കില്‍ ചതവ്:കുട്ടികള്‍ക്ക് പലപ്പോഴും പരിക്ക് പറ്റാറുണ്ട്. ചില പരിക്കുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞ് പോകാറുണ്ട്. എന്നാല്‍ ചില ഗുരുതരമായ പരിക്കുകള്‍ ദിവസങ്ങളോളം തുടര്‍ന്നാല്‍ ഡോക്ടറെ കാണേണ്ടത് വളരെ നിര്‍ബന്ധമാണ്. കുട്ടികളില്‍ അമിതരക്തസ്രാവം കണ്ടാലും പരിശോധന നടത്തണം.

3.പനിയും രോഗങ്ങളും:കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ എല്ലാത്തരം ക്യാന്‍സറുകളിലും ഇത് ഒരു സാധാരണ ലക്ഷണമാണ്. സാധാരണ മരുന്നുകളിലൂടെ ഭേദമാകാത്ത പതിവ് അണുബാധകളും പനിയുമുണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

4.ശ്വാസതടസ്സമോ ചുമയോ:കുട്ടിക്ക് ശ്വാസകോശ സംബന്ധമയായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ വിശദീകരിക്കാനാകാത്ത ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ സൂക്ഷിക്കണം. എന്തെങ്കിലും കഠിനമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടിക്ക് അവന്റെ/അവളുടെ ശ്വാസം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണം.

രക്താര്‍ബുദത്തിനെതിരെ പോരാടുന്ന ഒരു കുട്ടിക്ക് സാധാരണമല്ലാത്ത മറ്റ് ലക്ഷണങ്ങളും ഉണ്ട്. മോണപ്രശ്നങ്ങള്‍, ശരീരത്തിലെ ചുണങ്ങ്, നിരന്തരമായ ഭാരക്കുറവ്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വീണ്ടും വരുന്ന നീര്‍വീക്കം, സന്ധി വേദന, മലബന്ധം, വിശദീകരിക്കാനാകാത്ത തലവേദന, സ്ഥിരമായ ഛര്‍ദ്ദി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു നല്ല ജീവിതശൈലി നയിക്കുകയും കുട്ടിക്കായി ആരോഗ്യകരമായ ഭക്ഷണക്രമം ആസൂത്രണം ചെയ്യുകയുമാണ് ഇന്നത്തെ ഏതൊരു രക്ഷിതാവിന്റെയും മുന്‍ഗണന. കുട്ടിക്ക്, അവര്‍ക്ക് ആവശ്യമായവ കണ്ടെത്തി നല്‍കുകയും അവരുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുകയും വേണം.

കൃത്യമായ രോഗ നിര്‍ണയവും ചികിത്സയും നല്‍കിയാല്‍ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാന്‍ സാധിക്കും.

Author
Citizen Journalist

Fazna

No description...

You May Also Like