ജലദോഷത്തിന് ഉള്ളി.

ജലദോഷം ബാധിക്കാൻ വളരെ എളുപ് മാണ്. നല്ല ഗ്രീഷ്മത്തിൽ പോലും ഒന്നു മുങ്ങിക്കുളിച്ചിട്ടു അല്പം കഴിഞ്ഞ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചാൽ നിങ്ങൾക്കും ജലദോഷബാധ ഉണ്ടായെന്നു വരാം. ജലദോഷത്തിനുള്ള ഒരു നാടൻ ചികിത്സ ഇവിടെ ഇവിടെ നിർദേശിക്കാം. ഉള്ളി കൊണ്ടുള്ളതാണ് പ്രയോഗം. ഉള്ളിയുടെ രോഗാണു ഹാരശേഷി ആയിരമായിരം കൊല്ലങൾക്കു മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുരാതന ഈജിപ്തിലെയും റോമായിലെയും പോരാളികൾപോലും ഉള്ളിയും വെളുത്തുള്ളിയും കൊണ്ടുള്ള ഏലസ്സുകൾ കഴുത്തിൽ ധരിച്ചിരുന്നതായി ചരിത്രം പറയുന്നു. ഇക്കാലത്തെ ശാസ്ത്രകാരന്മാർ ഈ ചെടികളുടെ ഗുണങ്ങൾ പരിശോധിച്ചു നോക്കിയിട്ടുണ്ട്.
ജലദോഷം ബാധിച്ചാൽ ഒരു വെളുത്തുള്ളി വായിലിട്ട് ചവച്ചു വായ് ജീവാണു രഹിതമാക്കുക. മറ്റൊരു ഉള്ളി നേർമ്മയിൽ മുറിച്ചു നാസാദ്വാരങ്ങളി വക്കുക. ഇതു അല്പം അസുഖകരമായിരിക്കാം. പക്ഷെ പ്രയോജനപ്രദമാണ്. അതല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ ഉള്ള വെള്ളുത്തുള്ളിയോ സാധാരണ ഉള്ളിയോ ഒരെണ്ണം എടുത്തു ചതച്ചു പിഴിഞ്ഞ നീരെടുക്കുക. ഇതിൽ അല്പം പഞ്ഞി മുക്കി ഓരോ നാസാദ്വാരത്തിലും പതിനഞ്ചു മിനുട്ടു നേരം വയ്ക്കുക. ദിവസം മൂന്നു തവണ ഇതാവർത്തിക്കുക. ജലദോഷത്തിൽ നിന്നും ആശ്വാസം ലഭിക്കും.
പ്രത്യേക ലേഖിക