ഇന്ന് കറുത്ത ശനി; നന്ദു മഹാദേവന് പ്രണാമം അർപ്പിച്ച് സീമ ജി നായർ

ക്യാൻസറിനോട് പടവെട്ടി ചിരിച്ചു കൊണ്ട് പോയ നന്ദു മഹാദേവന് ആദരാഞ്ജലികൾ 

സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്ക്കും സുപരിചിതനാണ് നന്ദു മഹാദേവ. സോഷ്യല്‍ മീഡിയ ഒന്നടങ്കം നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. പലരും ആദരാഞ്ജലി പോസ്റ്റുകള്‍ ഇട്ടും പ്രണാമം അര്‍പ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോള്‍ പ്രശസ്ത നടി സീമ ജി നായർ നന്ദുവിനെ കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രേദ്ധേയാകുന്നത്. 

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി,  ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. 

പക്ഷെ.... 

പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...

വിളിപ്പുറത്ത് എത്താൻ ഒരുങ്ങി മരുന്നുവണ്ടി

Author
Sub-Editor

Sabira Muhammed

No description...

You May Also Like