വിതുരയിൽ മഴ പ്രഹരം അഞ്ചിലധികം വീടുകള്‍ക്ക് ഭാഗിക നഷ്ടം, പതിനഞ്ച് ഇലക്‌ട്രിക് പോസ്റ്റുകളും തകര്‍ന്നു;
- Posted on April 28, 2025
- News
- By Goutham prakash
- 104 Views
തിരുവനന്തപുരം: തിരുവനന്തപുരം വിതുര - തൊളിക്കോട് കാറ്റിലും മഴയിലും മരം വീണ് വീടുകളും ഇലക്‌ട്രിക്ക് പോസ്റ്റുകളും തകർന്നു.
തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റില്‍മെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. മരങ്ങള്‍ കടപുഴകി വീണ്, അഞ്ചോളം വീടുകള്‍ ഭാഗികമായി തകർന്നു. 15 ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തില്‍ ആർക്കും പരിക്കില്ല.
