വിഷ കൊന്ന മൂലം കാടുവിട്ടിറങ്ങി വന്യമൃഗങ്ങൾ
- Posted on October 06, 2021
- Localnews
- By Deepa Shaji Pulpally
- 526 Views
മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി നാശനഷ്ടം വരുത്തുന്നത് പതിവ് കാഴ്ചയാവുകയാണ്
വയനാടൻ കാടുകളിൽ വ്യാപിച്ചിരിക്കുന്ന വിഷ കൊന്ന ( സെന്ന സ്പെക്ടബിലിസ് ) മൂലം കാടുവിട്ടിറങ്ങി വന്യമൃഗങ്ങൾ. സെന്ന വനത്തിൽ തിങ്ങിനിറഞ്ഞതിനാൽ മറ്റ് ചെറു സസ്യങ്ങൾക്ക് വളരാനുള്ള സാഹചര്യവും ഇല്ലാതെ വരുന്നു. അതിനാൽ ചെറു സസ്യങ്ങളെ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി നാശനഷ്ടം വരുത്തുന്നത് പതിവ് കാഴ്ചയാവുകയാണ്.
ഈ സസ്യം വളർന്നാൽ ഉള്ള ഭീകരാവസ്ഥ മുമ്പ് എൻ മലയാളം ചാനൽ ചൂണ്ടിക്കാണിച്ചത് ശ്രദ്ധയിൽപെട്ട ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം പ്രവർത്തകർ ആദ്യഘട്ട നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കാട്ടിൽനിന്നും നാട്ടിലേക്കും, കൃഷിയിടങ്ങളിലേക്കും വിത്തുകൾ വീണ് ധാരാളമായി ഈ സസ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ മൃഗങ്ങളും കാട് വിട്ട് നാട്ടിലേക്കിറങ്ങുന്നതിനാൽ വീണ്ടും ഗ്രീൻസ് പ്രവർത്തകർ അഹോരാത്രം ഇവ വെട്ടി നശിപ്പിക്കുന്ന ഉദ്യമം ആരംഭിച്ചിരിക്കുന്നു.
മനോഹരമായ മഞ്ഞപ്പൂക്കളോടുകൂടിയ ഈ ചെടി ഉന്മൂലനം ചെയ്യാൻ വനംവകുപ്പ് 10 - കോടി രൂപ ശുപാർശ ചെയ്തിരുന്നു. ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ഏറ്റെടുത്തിരിക്കുന്ന ഇതിന്റെ നശീകരണ പ്രവർത്തനത്തിന് വനം വകുപ്പിന്റെയും, ജനങ്ങളുടെയും പൂർണ പിന്തുണ ലഭിക്കുകയാണെങ്കിൽ ഇവയെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സാധിക്കും എന്ന് ഗ്രീൻസ് ചെയർമാൻ റഷീദ് ഇമേജ് ബത്തേരി, കൺവീനർ മുജീബ് മഞ്ഞിയിൽ, ഇന്റർനാഷണൽ ബാംബൂ സിംഫണി ഉപജ്ഞാതാവ് ഉണ്ണികൃഷ്ണൻ പാക്കനാർ, ഗ്രീൻ ഫാർമേഴ്സ് ഫോറം സെക്രട്ടറി സഹീർ അഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.