ദുബായ് എക്സ്പോ കാണാനുള്ള സൗജന്യയാത്ര പരിപാടിക്ക് അശ്മിൽനെ തിരഞ്ഞെടുത്തു

രാജ്യത്തെ - 112 ആസ്പിരേഷൻ ജില്ലകളെയാണ് നീതി ആയോഗ് ദുബായ് സൗജന്യ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്

ആസ്പിരേഷൻ ഡിസ്ട്രിക് പദ്ധതിയുടെ ഭാഗമായാണ് ദുബായ് എക്സ്പോ യാത്ര വിദ്യാർത്ഥികൾക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ അശ്മിൽ ശാസ് അഹമ്മദ് ഈ യാത്രയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച പ്രാഥമിക പരീക്ഷ റൗണ്ടുകൾ ആദ്യം നടന്നു. അതിൽ നിന്നും ആദ്യപടി - 57 പേരാണ് യോഗ്യതയിൽ എത്തിയത്.

ഇതിൽ നിന്നും മികവുതെളിയിച്ച 7- പേരെയാണ് പ്രത്യേക പാനൽ വയനാട് കലക്ട്രേറ്റിൽ വച്ച് മുഖാമുഖത്തിൽ പങ്കെടുപ്പിച്ചത്. വിവിധ വിഷയങ്ങളിലുള്ള കുട്ടികളുടെ പഠന അറിവുകൾ പരിശോധിക്കുന്നതിന് മുഖാഭിമുഖം നടത്തിയത് കലക്ടർ. ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലാണ്. ഇതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കും, ഗ്രേഡും നേടി മറ്റുള്ളവരെ പിന്നിലാക്കി ആശ്മിൽ നേട്ടം കൈവരിക്കുകയായിരുന്നു.

തൊണ്ടർനാട് എം.റ്റി.ഡി.എം എച്ച്.എസ്.എസിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ് അശ്മിൽ. പഠനത്തിൽ നേരത്തെ മിടുക്കനായ അശ്മിൽ 9 - ആം ക്ലാസ്സിൽ പഠിക്കുമ്പോൾ, ദേശീയ ഗണിത ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. തൊണ്ടർനാട്  കോരൻ കുന്നൻ മൊയ്തീന്റെ യും,ലൈലയുടെയും മകനാണ് അശ്മിൻ ശാസ് അഹമ്മദ്. അശ്മിലയാണ് സഹോദരി. രാജ്യത്തെ - 112 ആസ്പിരേഷൻ ജില്ലകളെയാണ് നീതി ആയോഗ് ദുബായ് സൗജന്യ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ കേരളത്തിൽ നിന്നുള്ള ഏക ജില്ലയാണ് വയനാട്. ആസ്പിരേഷൻ ജില്ലകളിൽ നിന്നും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിയെയാണ് നീതി ആഗയോഗ് ദുബായ് എക്സ്പോ കാണാൻ സൗജന്യമായി കൊണ്ടു പോകുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like