ശാസ്ത്രീയകൃഷി രീതി പരിശീലനത്തിന് അപേക്ഷിക്കാം
- Posted on February 06, 2023
- Localnews
- By Goutham Krishna
- 221 Views
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ കർഷകർക്കായി ശാസ്ത്രീയ കൃഷിരീതിയെ സംബന്ധിച്ച പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള താത്പര്യമുള്ള യുവാക്കൾ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 10 ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.