നിലമ്പൂരങ്കത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയ കൊടി പാറിച്ചു.
- Posted on June 23, 2025
- News
- By Goutham prakash
- 94 Views
സി.ഡി. സുനീഷ്
ഓരോ റൗണ്ടിലും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളായിരുന്നെങ്കിലും ഭൂരിപക്ഷം ബൂത്തിലും ഷൗക്കത്ത് വിജയ പതാക ഉയർത്തി പിടിച്ചു.
അൻവർ ഫാക്ടറും ഭരണ വിരുദ്ധ വികാരത്തേയും
മറി കടക്കാൻ എം.സ്വരാജിനായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും നിലമ്പൂരിൽ എൽ.ഡി.എഫിന് അടി തെറ്റി.
നിലമ്പൂരേറ്റ അവഗണനക്കും പിണറായിസത്തിലും എതിരെയുള്ള പ്രതിരോധം കൂടായാണിതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സ്വരാജിന് സ്വന്തം ബൂത്തിൽ പോലും 40 വോട്ടിന് പിന്നിൽ പോയത് എം. സ്വരാജിന് വലിയ തിരിച്ചടിയായി.
ഇപ്പോഴത്തെ അപ്ഡേറ്റ് അനുസരിച്ച് നിലവിലുള്ള വോട്ടിങ്ങ് നില ഇങ്ങിനെയാണ്.
യു.ഡി.എഫിന് 76493, എൽ.ഡി.എഫിന്
65O61, തൃണമൂൽ കോൺഗ്രസ്സിന് 19946,എൻ.ഡി.എ 8706 വോട്ടും ആണ് ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥി 11005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ കൊടി പാറിച്ചത്.
