ആനക്കൂട്ടം ഇറങ്ങിയാൽ ആനന്ദിക്കുന്ന ഗ്രാമം

ഇടുക്കിയിലെ ഈ മലയോര പ്രദേശത്തിന് നിറം പകരുന്നത് ഒരുകൂട്ടം കാട്ടാനകളാണ്

കാട്ടരുവിയിൽ ജലം കുടിക്കാൻ വരുന്ന ആനക്കൂട്ടങ്ങളും ജനങ്ങളും തമ്മിലുള്ള അഭേദ്യ ബന്ധമാണ് ഇവിടെ നിലനിൽക്കുന്നത്. ഈ അരുവിയുടെ ഒത്ത നടുവിൽ കുമിളകൾ വരുന്ന ജലം തേടി കാട്ടാനകൾ വരാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി, ഈ മനോഹര ദൃശ്യം കാണാൻ വിനോദസഞ്ചാരികളും ധാരാളം ഇവിടെ എത്തിച്ചേരുന്നു.

കൂടാതെ കുമിളകൾ വരുന്ന ഈ അരുവിയുടെ അടുത്ത് വരുമ്പോൾ അവിടുത്തെ ആദിവാസികൾ നാണയത്തുട്ടുകൾ ഇട്ട് വണങ്ങിയതിനുശേഷം മാത്രമേ കടന്നു പോകാറുള്ളൂ. കാരണം ഇതൊരു അത്ഭുത ഉറവ ആണെന്ന് അവർ വിശ്വസിക്കുന്നു.

ഇവിടുത്തെ കുമിളകൾ ഉയർന്നുവരുന്ന ജലത്തിന് ധാതു സമ്പുഷ്ടമായ ഗുണങ്ങളുണ്ടെന്നും, ഉപ്പുരസം ഉണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും,  കാട്ടാനൾ കൂട്ടത്തോടെ ഈ അരുവിയിൽ വരാൻ തുടങ്ങിയതോടെ ഈ ഗ്രാമത്തിന് ആനക്കുളം എന്ന് പേരുവന്നു.

ഇത്രയേറെ വിശേഷങ്ങൾ നിറഞ്ഞ ആന കുളത്തെ കാഴ്ചകളിലൂടെ നമുക്കും ഒന്ന് പോയി നോക്കാം

മാങ്കുളത്തെ കാഴ്ചകൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like