സോഷ്യൽ മീഡിയ തിരയുന്നു 'അനുപമ പത്മൻ ആര്'?
- Posted on December 02, 2023
- Localnews
- By Dency Dominic
- 188 Views
അനുപമയുടെ ഇൻസ്റ്റാഗ്രാംപോസ്റ്റുകൾക്ക് താഴെയായി, "തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയാണോ" എന്ന ചോദ്യങ്ങളും കാണാം

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ഇരുപത് വയസ്സുകാരി പി.അനുപമയെ കുറിച്ചാണ് സോഷ്യൽ മീഡിയ തിരയുന്നത്. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ മകളാണ് പി.അനുപമ എന്ന അനുപമ പത്മൻ. 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ഉണ്ട് അനുപമയ്ക്ക്. സെലിബ്രിറ്റികളുടെ വൈറൽ വിഡിയോകളെകുറിച്ചും, ഫാഷൻ ട്രെൻഡുകൾ എന്നിവയെകുറിച്ചുമാണ് അനുപമ ഇതിൽ സംസാരിക്കുന്നത്. ഇംഗ്ലീഷിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. പതിനാലായിരം പേരാണ് ഇൻസ്റ്റാഗ്രാമിൽ അനുപമയെ ഫോളോ ചെയ്യുന്നത്. എന്നാൽ പ്രതികളുടെ വിവരം പുറത്ത് വന്നതോടുകൂടി അനുപമയുടെ പേരിൽ ഫേക്ക് അക്കൗണ്ടുകളും സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനുപമയുടെ ഇൻസ്റ്റാഗ്രാംപോസ്റ്റുകൾക്ക് താഴെയായി, "തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയാണോ" എന്ന ചോദ്യങ്ങളും കാണാം.
കേസിൽ ഒന്നാംപ്രതി പത്മകുമാർ, രണ്ടാം പ്രതി അനിത കുമാരിയും മൂന്നാം പ്രതി മകൾ അനുപമയമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാറിന്റെ സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഇവരെ പ്രേരിപ്പിച്ചത്.ഇതേ കുട്ടിയെ തന്നെ മുൻപ് രണ്ടു തവണയും തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പുറത്തുവന്ന ഊഹാപോഹങ്ങൾ പോലെ കുട്ടിയുടെ പിതാവിന് കേസുമായി യാതൊരു ബന്ധവുമില്ല.