മസാല ബോണ്ട
- Posted on May 01, 2021
- Kitchen
- By Deepa Shaji Pulpally
- 686 Views
വൈകീട്ടുള്ള ചായയുടെ കൂടെ കഴിക്കാവുന്ന അടിപൊളി പലഹാരമാണിത്.

ചേരുവകൾ :
1. ഉരുളക്കിഴങ്ങ് - 3 വലുത്
2. സവാള - 2
3.ഇഞ്ചി - 1കഷണം
4.പച്ചമുളക് - എരിവ് അനുസരിച്ച് എടുക്കാം
5.കറിവേപ്പില - കുറച്ച്
6. ഉപ്പ് - ആവശ്യത്തിന്
7. എണ്ണ - ആവശ്യത്തിന്
8.മുളകുപ്പൊടി - ഒരു സ്പൂൺ (എരിവ് അനുസരിച്ച്)
9.മഞ്ഞൾപ്പൊടി -കാൽ സ്‌പൂൺ
10.കായപ്പൊടി - രണ്ടു നുള്ള
11.കടല മാവ് - ഒന്നരകപ്പ്
തയ്യാറാക്കുന്ന വിധം:
ആദ്യം ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് തൊലി കളഞ്ഞ് പൊടിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ കടലമാവ് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് കുറച്ചു, കുറച്ച് വെള്ളം ചേർത്ത് കട്ടിയായി കലക്കി വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്ത് ഉരുളകളാക്കി വെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ നേരത്തെ ഉരുളകളാക്കി വെച്ചിരിക്കുന്നത് മാവിൽ മുക്കി ഫ്രൈ ആക്കിയെടുക്കുക. മസാല ബോണ്ട റെഡി ...