വിദ്യാർത്ഥികളെ വലച്ച് ഓൺലൈൻ വിദ്യാഭ്യാസം

ന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷകൾ ഒഴിവാക്കി എന്ന് UGC നിർദേശിച്ചെങ്കിലും ഇതുവരെ യൂണിവേഴ്സിറ്റികളിൽനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല

അംഗനവാടി മുതൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ വരെ ഓൺലൈൻ പഠന സമ്പ്രദായത്തിലേക്ക് മാറിയതോടെ വിദ്യാർത്ഥികൾ തീർത്തും വലയുകയാണ്. ബിരുദ വിദ്യാർത്ഥികളെ സംബന്ധിച്ചടത്തോളം  രണ്ട് സെമെസ്റ്ററുകൾ ഒരുമിച്ച് കൊണ്ടുപോകേണ്ട അവസ്ഥയിലേക്കെത്തി. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷകൾ ഒഴിവാക്കി എന്ന് UGC നിർദേശിച്ചെങ്കിലും ഇതുവരെ യൂണിവേഴ്സിറ്റികളിൽനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല.

ഓൺലൈൻ ക്ലാസ്സുകളോടൊപ്പം അസ്സിഗ്ന്മെന്റ്, സെമിനാർ,വൈവ മുതലായവയുടെ നീണ്ട ലിസ്റ്റും ദീർഘനേരത്തെ മൊബൈൽ ഫോൺ ഉപയോഗവും അവരുടെ ഉന്മേഷത്തെയും ആരോഗ്യത്തെയും  ബാധിക്കുന്നുണ്ട്. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമുള്ള പഠന സമ്മർദ്ധവും, കൊറോണ മൂലം  മാറ്റിവയ്ക്കേണ്ടി വരുന്ന വിനോദങ്ങളുമെല്ലാം വിദ്യാർത്ഥികളെ അലട്ടുന്നുണ്ട്.

കൊറോണ മഹാമാരി മൂലം നാമെല്ലാം വലയുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സമ്മർദം അവരുടെ മാനസികമായ ആരോഗ്യത്തെയും മുന്നോട്ടുള്ള പഠനത്തെയും ജീവിതത്തെയും സരമായ് തന്നെ ബാധിക്കും എന്നതിൽ സംശയമില്ല.

കർണാടക മുഖ്യ മന്ത്രിയായി ബസവ രാജ് ബൊമ്മയ് അധികാരമേറ്റു

Author
Citizen journalist

Aleena T Jose

No description...

You May Also Like