ഷോക്കേറ്റ വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖിക 



മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു.  ജിത്തു(അനന്തു-15)വാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. അഞ്ച് കുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു. നാല് പേർക്കാണ് ഷോക്കേറ്റത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന്  പ്രദേശവാസികൾ പറയുന്നു.

 സുരേഷ് , ശോഭ ദമ്പതികളുടെ മകനായ ജിത്തു മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ സർക്കാർ വീഴ്ച ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like