വീട്ടിൽ തന്നെ ഒരു ബ്യൂട്ടിപാർലർ ആയാലോ?
- Posted on June 28, 2021
- Health
- By Deepa Shaji Pulpally
- 533 Views
പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് നല്ലൊരു ഫേഷ്യൽ ചെയ്യുന്നത് മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഏറെ സഹായകരമാണ്.
പഴങ്ങൾ, ധാന്യങ്ങൾ, തേൻ, പഞ്ചസാര, പാൽ എന്നിവയെല്ലാം ഓർഗാനിക് ഫേഷ്യലിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പ്രകൃതിദത്ത വിഭവങ്ങളിൽ പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ തന്നെ ചർമത്തിന് തിളക്കവും, ദൃഢതയും നിലനിർത്താൻ ഇത്തരം ഫേഷ്യലുകൾ കൂടുതൽ സഹായകമാകും.
ഈ ഈ കോവിഡ് കാലത്ത് വീട്ടിൽ തന്നെ ഒരു ബ്യൂട്ടിപാർലർ ആയാലോ.
വീട്ടമ്മമാർക്കും, ജോലിത്തിരക്കുള്ള വർക്കും വീട്ടിൽ വച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ മുഖകാന്തി നിലനിർത്താൻ എങ്ങനെ വീട്ടിലുള്ള വസ്തുക്കൾകൊണ്ട് ഓർഗാനിക് ഫേഷ്യൽ എങ്ങനെ ചെയ്യാം എന്ന് നോക്കാം.