ലൗലോലിക്ക പോഷക സമൃധം
- Posted on February 24, 2021
- Kitchen
- By Deepa Shaji Pulpally
- 1524 Views
കോളെസ്ട്രോൾ രോഗികൾ ക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
ലൗ ലോലിക്ക അല്ലെങ്കിൽ ഓലോലിക്ക എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ചെറിയ കായ് കൾ പാകിയോ, തൈ നട്ടോ വളർത്തി എടുക്കുന്ന ലൗ ലോലോക്ക യിൽ ധാരാളം കായ് കൾ ഉണ്ടാവും. വേഗം പാകം ആകുന്നതിനാൽ ഈ പഴവർഗം അതികം പ്രയോജന പെടുത്താൻ കഴിയാത്ത അവസ്ഥ ആണ് കർഷകർക്ക്. അച്ചാർ, ജാം, വൈൻ, ഉപ്പിൽ ഇടൽ, ജ്യൂസ്, എന്നിവയാണ് അധികം ആയി ലൗ ലോലിക്ക ഉപയോഗിച്ച് വരുന്നത്. ലൗ ലോലിക്ക ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന, രുചികരമായ ഒന്നാണ് വൈൻ.
ചേരുവകൾ.
1. ലൗ ലോലിക്ക - 2 K. G
2. ബ്രൗൺ ഷുഗർ / ഷുഗർ - 11/2 K.. G
3. ഏലക്ക, ഗ്രാമ്പു, കറു വാ പട്ട, താക്കോലം പൊടിച്ചത് ഓരോ പിടുത്തം.
4.വെള്ളം - 2ലിറ്റർ.
തയാറാക്കുന്ന വിധം.
കഴുകി വൃത്തി ആക്കി വെള്ളം വാർന്ന 2-കിലോ ലൗ ലോലിക്ക എടുക്കുക. ഒരു പാനിൽ രണ്ട് ലിറ്റർ വെള്ളം ഒഴിച്ച്, പട്ട, ഗ്രാമ്പു, ഏലക്ക, താക്കോലം, ബ്രൗൺ ഷുഗർ / ഷുഗർ എന്നിവ ചേർത്ത് 5-മിനിറ്റ് തിളപ്പുക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ച ലൗ ലോലിക്ക ഇട്ട് ഒന്നുകൂടി തിളപ്പുച്ച് വാങ്ങി വക്കുക. തണുത്തു കഴിയുമ്പോൾ കുപ്പിയിൽ അടച്ചു 5 - ദിവസം വക്കുക. അതിനു ശേഷം അരിച്ചെടുത്തു വൈൻ ആയി ഉപയോഗിക്കാം. ആരും അധികം ശ്രദ്ധിക്കപ്പെടാത്ത ലൗ ലോലിക്കായിയിൽ വിറ്റാമിൻ ധാരാളം അടങ്ങി യിരിക്കുന്നു.