കേരളത്തിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്
- Posted on July 09, 2021
- Localnews
- By Deepa Shaji Pulpally
- 565 Views
ഗ്രീൻ ഫാർമേഴ്സ് ഫോറം കർഷകരിൽനിന്നും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും, നാണ്യവിളകളും ശേഖരിച്ച് Terroir എന്ന ബ്രാൻഡിൽ വിപണിയിൽ കൊണ്ടുവരുന്ന തോടുകൂടി മായം ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിലും വിദേശത്തും എത്തിക്കാൻ സാധിക്കും.
ഗ്രീൻ ഫാർമേഴ്സ് ഫോറസ്റ്റ് കർഷകർക്ക് നിശ്ചിത വില നൽകി എടുത്ത നാണ്യവിളകൾ Terroir ബ്രാൻഡിലൂടെ വിപണിയിലെത്തിക്കുന്നു. ഇതോടുകൂടി വയനാട്ടിലെയും, മറ്റ് ജില്ലകളിലെയും ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ലോക്കൽ മാർക്കറ്റിലും, അന്താരാഷ്ട്ര വിപണിയിലും എത്തിക്കാൻ ഗ്രീൻസിന് കഴിയും.
Terroir ബ്രാൻഡഡ് ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ നിന്നും ലഭ്യമാകും. മഞ്ഞൾ, കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവാ പട്ട, ജാതി തുടങ്ങിയ മറ്റ് നാണ്യവിളകളും , കാട്ടുതേൻ, നാടൻ തേൻ തുടങ്ങിയ ഓർഗാനിക് ഔഷധങ്ങളും ലഭ്യമാകും.
ഗ്രീൻ ഫാർമേഴ്സ് ഫോറം കർഷകരിൽനിന്നും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും, നാണ്യവിളകളും ശേഖരിച്ച് Terroir എന്ന ബ്രാൻഡിൽ വിപണിയിൽ കൊണ്ടുവരുന്ന തോടുകൂടി മായം ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിലും വിദേശത്തും എത്തിക്കാൻ സാധിക്കും.
മഞ്ഞക്കൊന്ന ഉന്മൂലനത്തിന് മുൻകൈ എടുത്ത് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും പാരിസ്ഥിതിക പ്രവർത്തകരും