ചക്കക്കുരു മസാല
- Posted on May 05, 2021
- Kitchen
- By Deepa Shaji Pulpally
- 477 Views
നമ്മുക്ക് സുലഭമായി കിട്ടുന്ന ചക്കക്കുരു കൊണ്ട് ഒരു അടിപൊളി വിഭവം
ചേരുവകൾ :
1. ചക്കക്കുരു -1/2കിലോ
2. ഉപ്പ് - പാകത്തിന്
3. എണ്ണ - ആവശ്യത്തിന്
4. കറിവേപ്പില - 4 തണ്ട്
5. വെളുത്തുള്ളി ചതച്ചത് - 2 സ്പൂൺ
6. ചില്ലി പേസ്റ്റ്- 1 സ്പൂൺ
7. വെള്ളം - ആവശ്യത്തിന്
8. മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
9- ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 സ്പൂൺ
10. മുളകുപൊടി- 1/2 ടീസ്പൂൺ
11. കുരുമുളകുപൊടി - 1 ടീസ്പൂൺ
12. സവാള അരിഞ്ഞത്- 3 എണ്ണം
13. വറ്റൽ മുളക് -6 എണ്ണം
14. കാശ്മീരി ചില്ലി പൗഡർ- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം:
തൊലികളഞ്ഞ് വൃത്തിയാക്കിയ ചക്കക്കുരു കഷ്ണങ്ങളായി ആവശ്യത്തിന് വെള്ളവും, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ഒരു പാനിൽ കടുകു പൊട്ടിച്ച് കറിവേപ്പില, സവോള, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, കാശ്മീരി ചില്ലി പൗഡർ, മുളകുപൊടി, ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ചക്കക്കുരു ചേർത്ത് മിക്സ് ചയ്ത് മൂടിവെച്ച് ആവി കയറ്റുക. കുരുമുളകുപൊടി ചേർത്ത് ഇളക്കി എടുക്കുക. ചക്കക്കുരു മസാല തയ്യാറായി.