കുടിയന്മാരെ വാനോളം വാഴ്ത്തിപ്പാടി മ്യൂസിക് വീഡിയോ ആലാപനം ജാസിഗിഫ്റ്റ്. ഹിറ്റാകാൻ മറ്റെന്തുവേണം.
- Posted on January 21, 2021
- Pattupetty
- By enmalayalam
- 806 Views
സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഡ്രംഗൺ സ്റ്റാർ എന്ന മ്യൂസിക് വീഡിയോ.
ഹിറ്റ് സിനിമ പാട്ടുകളുടെ മാംസം നീക്കം ചെയ്ത് പാരഡിയാക്കി ആക്ഷേപഹാസ്യം ചെയ്യുന്നതിനു പകരമായി ആദ്യമായി ഒരു അടിച്ചുപൊളിപാട്ട് ഫ്രഷായി കമ്പോസ് ചെയ്ത് ജനങ്ങളുടെ കൈയ്യടി വാങ്ങുന്നു. ജിത്തു ജോസഫ്, ജോയ് മാത്യു, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർ തങ്ങളുടെ പേജുകളിലൂടെ റിലീസ് ചെയ്ത ഈ ആൽബം പുതുവർഷത്തിലെ ഹിറ്റ്ബെൽ ബെൽ മുഴക്കികഴിഞ്ഞു.
ജാസിഗിഫ്റ്റിന്റെ ആദ്യത്തെ ഫാസ്റ്റ് നമ്പർ സട്ടയർ മ്യൂസിക് ആൽബം ആണിത്. മദ്യപാനികളുടെ കഠിനാധ്വാനവും മുഴുത്ത കുടിയുമാണ് സംസ്ഥാനത്തിൻറെ സാമ്പത്തിക നട്ടെല്ല് എന്ന ആശയമാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കുടിയൻമാരുടെ നേതാവായി ആമേൻ എന്ന സിനിമയിൽ വിഷക്കോൽ എന്ന കഥാപാത്രം അവതരിപ്പിച്ച ജയശങ്കർ ഉറഞ്ഞാടുമ്പോൾ ഈ സത്യകഥ പാടിയവതരിപ്പിക്കാനായി ഇംഗ്ലീഷ് സിനിമയിലെ ജോക്കർ മലയാളം പാട്ടുമായി എത്തുന്നു. ഹാസ്യത്തിൽ പൊതിഞ്ഞ് കാർട്ടൂൺ സ്റ്റൈലിലാണ് വിഷ്വൽ അവതരണം എന്നുള്ളതാണ് വീഡിയോയുടെ പ്രധാന ആകർഷണം.