കോവിഡ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കുമെന്ന് പഠനം

കൊറോണ വൈറസ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്.

ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാം

വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ തലച്ചോറിന്റെ ശേഷി അളക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്.

ചിലരുടെ തലച്ചോറിന് 10 വര്‍ഷമെങ്കിലും പ്രായമേറിയത് പോലുള്ള ഫലമുളവായി. കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ധാരണാശേഷിയില്‍ സാരമായ തോതിലുള്ള പ്രശ്‌നങ്ങള്‍ ഇവരില്‍ പലര്‍ക്കും ഉള്ളതായി പഠനത്തില്‍ തെളിഞ്ഞു.


Author
ChiefEditor

enmalayalam

No description...

You May Also Like