*കാർഷിക സംരംഭങ്ങളുടെ, ശാക്തീകരണത്തിനും, ശാസ്ത്ര സ്ഥിരസമൂഹ ബന്ധങ്ങൾക്കുമായി,നിസ്റ്റിൽ കോൺക്ലേവ് നടത്തി*
- Posted on September 19, 2025
- News
- By Goutham prakash
- 33 Views

സ്വന്തം ലേഖകൻ.
കാർഷിക സംരംഭങ്ങളുടെ ശക്തീകരണത്തിന് ശാസ്ത്ര-സ്ഥിരത-സമൂഹ ബന്ധങ്ങൾക്കായി നിസ്റ്റിൽ കോൺക്ലേവ്
നടത്തി.
സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി.യിൽ നടന്ന കോൺക്ലേവിൽ സംരംഭകരും, വിദ്യാർത്ഥികളും അക്കാദമീഷൻസും പങ്കെടുത്തു.
തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന കോൺക്ലേവ്
സമൂഹ ബന്ധം ഉറപ്പാക്കി കാർഷിക സംരംഭങ്ങളെ ശാക്തീകരിക്കാനും ശാസ്ത്രവും
സുസ്ഥിരതയും ഉറപ്പാക്കിയുള്ള സമൂഹ നിർമ്മിതിയുമാണ് ലക്ഷ്യം വെച്ചത്.
ചെന്നൈ എം.എസ്.എസ്.ആർ.എഫ് ചെയർപേഴ്സൺ ഡോ. സൌമ്യ സ്വാമിനാഥൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. പച്ചക്കറികൾ, പഴങ്ങൾ, മീൻ തുടങ്ങി വിവിധ കാർഷിക-അനുബന്ധ ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവും
പോഷക സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ
സുസ്ഥിര സമൂഹ നിർമ്മിതിക്ക് അനിവാര്യമാണ് അവർ ഊന്നിപ്പറഞ്ഞു. “വികസിത ഭാരതത്തിന്‍റെ അടിസ്ഥാനം നല്ല പോഷണമാണ്; ശാസ്ത്ര സാക്ഷരതയും ടെക്നോളജി കൈമാറ്റവും സമൂഹത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തും”എന്ന് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കാലത്ത് ശാസ്ത്രം പരിഹാരത്തിനും ഐക്യദാർഡ്യത്തിനും(“Science: Solutions and Solidarity”)
എന്നതായിരുന്നു മാർഗവാക്യം, വാക്‌സിൻ വേഗത്തിൽ വികസിപ്പിക്കാനായത് ദീർഘകാല ശാസ്ത്ര നിക്ഷേപങ്ങളാൽ മാത്രമാണെന്നും അവർ ഓർമ്മിപ്പിച്ചു.
കോൺക്ലേവിന് അധ്യക്ഷനായ നിസ്റ്റ് ഡയറക്ടർ, ഡോ. സി. അനന്തരാമകൃഷ്ണൻ, ഡയറക്ടർ, ഇന്ത്യ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനും സംരംഭകത്വത്തിലൂടെ മൂല്യം കൂട്ടാനും ശ്രമിക്കണമെന്ന് പറഞ്ഞു.
ഐ.ഐ.ടി ഖരഗ്പൂർ പ്രൊഫ. എച്ച്.എൻ. മിശ്ര മുഖ്യാതിഥിയായിരുന്നു. നിഫ്‌ടെം തഞ്ചാവൂർ, സ്‌പൈസസ് ബോർഡ്, കൊക്കണട്ട് ഡെവലപ്മെന്റ് ബോർഡ്, നാബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ.വി. രാധാകൃഷ്ണൻ സ്വാഗതവും സി.കെ. ചന്ദ്രകാന്ത് നന്ദിയും രേഖപ്പെടുത്തി.
പങ്കെടുത്തവർക്ക് ഇൻക്യുബേഷൻ സെന്ററും പൈലറ്റ് യൂണിറ്റുകളും സന്ദർശിക്കാനുള്ള അവസരവും.നിസ്റ്റിൽ ഒരുക്കിയിരുന്നു.