ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ
- Posted on July 22, 2025
- News
- By Goutham prakash
- 90 Views
സ്വന്തം ലേഖകൻ
മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ വെബ്സൈറ്റ്
ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
