അതിശയിപ്പിക്കുന്ന ലുക്കിൽ ദുൽക്കർ സൽമാൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് തനിക്ക് ലഭിച്ച ജന്മദിന സമ്മാനമാണിതെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് തന്നെ ദുൽക്കർ സൽമാൻ 

ജന്മദിനത്തിൽ തന്റെ പുതിയ തെലുങ്ക് പ്രോജക്റ്റിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ച് ദുൽക്കർ സൽമാൻ.  ഇതുവരെ പേര് ഇട്ടിട്ടിലില്ലാത്ത തെലുങ്ക് പീരിയഡ് ഡ്രാമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ബുധനാഴ്ച വൈജയന്തി മൂവീസണ് പുറത്തിറക്കിയത്. സിനിമയിൽ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽക്കർ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ നമ്പർ 7 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം, ഹനു രാഘവപുടിയാണ് സംവിധാനം ചെയ്യുന്നത്.  ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം, തിരശ്ശീലയ്ക്ക് പിന്നിലെ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തിന്റെ വീഡിയോയും പുറത്തിറക്കിട്ടുണ്ട്. സൈക്കിളിന്റെ പിന്നിൽ ഒരു കത്തും കയ്യിൽ പിടിച്ച് പോകുന്ന ദുൽക്കറിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് തനിക്ക് ലഭിച്ച ജന്മദിന സമ്മാനമാണിതെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് തന്നെ ദുൽക്കർ സൽമാൻ പറഞ്ഞത്.മഹാനാടിക്കു ശേഷം ദുൽക്കരിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. മഹാനടിയിൽ തമിഴ് നടൻ ജമിനി ഗണേശന്റെ വേഷം ആയിരുന്നു ദുൽക്കർ ചെയ്തിരുന്നത്. സിനിമയിലെ അഭിനയത്തിന് തമിഴ് സിനിമയുടെ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാള ചിത്രം ‘പക’

Author
Citizen journalist

Ghulshan k

No description...

You May Also Like