ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ് പുരസ്കാരം നൽകിയത്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.  

ഹരിതോർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഊർജ്ജവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെഎസ്ഇബി എൽ, അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്മെൻറ് സെന്ററും, കെ ഡിസ്കും ഡൽഹിയിലുള്ള ക്ലീൻ എനർജി ഇൻറർനാഷണൽ ഇൻക്യുബേഷൻ സെന്ററും ചേർന്ന് കഴിഞ്ഞ വർഷമാണ് ക്ലീൻ എനർജി ഇന്നവേഷൻ ആൻഡ് ബിസിനസ് ഇൻക്യുബേഷൻ സെൻറർ (സിബെക്) ആരംഭിച്ചത്. സിബക്കിന്റെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആയാണ് ഗ്രീൻ ടെക് ചാലഞ്ച് സംഘടിപ്പിച്ചത്. 

ആശയങ്ങൾ പ്രാവർത്തികമാക്കാൻ 2026 ഓടെ 30  സ്റ്റാർട്ടപ്പുകൾക്ക് സിബക്കിന്റെ നേതൃത്വത്തിൽ സാങ്കേതിക സഹായവും സിബക്കിന്റെ ലാബുകൾ ഉപയോഗിക്കാനുള്ള സൗകര്യവും അന്താരാഷ്ട്രതലത്തിലുള്ള സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾക്കുള്ള അവസരവും ഒരുക്കും.

ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഇ എം സി ഡയറക്ടർ ഡോക്ടർ ആർ ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ വി സി, ടാറ്റ പവർ കമ്പനി ലിമിറ്റഡ് ചീഫ് ഗണേഷ് ദാസ്, സോഷ്യൽ ആൽഫ പ്രതിനിധി സ്മിതാ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ക്ലീൻ ടെക് ചാലഞ്ച് ജേതാക്കൾ

1. Yessen Sustain-

ജല വാഹനങ്ങളിലെ പരമ്പരാഗത ഇന്ധനങ്ങളായ മണ്ണെണ്ണ, ഡീസൽ എന്നിവ മാറ്റി സൗരോർജ്ജം ഉപയോഗിച്ചുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ കിറ്റുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ. 5000 ഹൗസ്ലോട്ടുകളും 10000 ശിക്കാരകളും ഇത്തരത്തിൽ മാറ്റം വരുത്തുന്നതിന് ലക്ഷ്യമിടുന്നു. ഇന്ധനലാഭവും കുറഞ്ഞ പരിപാലനച്ചെലവും ലക്ഷ്യമിടുന്നു.

2. Grid flow-

ഇന്റർനെറ്റ്, റോബോട്ടിക്സ്, ഇന്റർനെറ്റ ഓഫ് തിംഗ്സ്, നിർമ്മിത ബുദ്ധി എന്നിവ ഉപയോഗിച്ച് പൊതു-സ്വകാര്യ വാഹന ഗതാഗത സൗകര്യങ്ങളിൽ നിലവിലുള്ള അപാകത പരിഹരിച്ച് സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ എന്ന പുതിയ ആശയത്തിന് രൂപം നൽകുന്നു.

3. Second life-

ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ ബാറ്ററി ബാങ്കുകളായി പുനരുപയോഗ യോഗ്യമാക്കുന്നു.

4. Praketa

ഉപഭോക്താവിന്റെ ഊർജ്ജോപയോഗം മനസ്സിലാക്കുകയും അതുവഴി ഉപഭോക്താവിന്റെ ഊർജ്ജാപയോഗ സ്വഭാവം മാറ്റുന്നതിനുമുള്ള ഉപകരണം. വരുന്ന 5 വർഷം 152000 യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു.

5. Norbert Hewitt

നിർമ്മിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയുടെ സഹായത്തോടുകൂടി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ലോജിസ്റ്റിക് സേവനം. കേരളത്തിൽ ഹൈപ്പർ ലോക്കൽ ഡെലിവറി സംവിധാനം കൊണ്ടുവരുന്നു.

6. Misteo

കാലാവസ്ഥകളിലെ മാറ്റം, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത ഇവയെല്ലാം കണ്ടുപിടിച്ച് പ്ളാന്റുകളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് മുൻകൂട്ടി നിശ്ചയിക്കാൻ സഹായിക്കുന്നു.

7. Solar Bhal

നിർമ്മിത ബുദ്ധി ഡിജിറ്റൽ പ്ളാറ്റ് ഫോമിലൂടെ പൈതൺ, സൊഹോ, ടെൻസർ ഫ്ളോ തുടങ്ങിയ കംപ്യൂട്ടർ ലാംഗ്വേജുകളുടെ സഹായത്തോടുകൂടി സോളാർ മേഖലയിൽ ഡിസൈൻ, പരിശീലനം, വില്പന സംഭരണം, ഗുണമേന്മാ പരിശോധന എന്നിവ കേന്ദ്രീകൃതമായി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

8. Hooba Carbon Nanotubes

പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനായി നിലവിലുള്ള കേബിളുകളിൽ കാർബൺ നാനോ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള കോട്ടിംഗ് നൽകുന്നു. വൈദ്യുത പ്രസരണശൃംഖലയുടെ കാര്യക്ഷമത കൂട്ടാൻ സഹായിക്കുന്നു. 

9. Tranquility

ഓപ്റ്റിക്കൽ പോർട്ടുകൾ, മറ്റു ഡാറ്റ ട്രാൻസ്ഫർ സംവിധാനങ്ങൾ, നിലവിലുള്ള എനർജി മീറ്ററുകളെ എൽ ഓ ടി സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി വയർലെസ് കൺവെർട്ടറുകൾ വഴി ഉപഭോക്താവിനെ തൽസമയം ഊർജ്ജ ഉപയോഗം മനസ്സിലാക്കുന്നതിനും റിയൽ ടൈം താരിഫ് മനസ്സിലാക്കുന്നതിനും അതുവഴി ഫലപ്രദമായ രീതിയിൽ എനർജി മാനേജ്മെൻറ് മോണിറ്ററിങ്ങും സാധ്യമാക്കുന്നു. 

10. Steer Solar

കാർഷികമേഖലയിൽ ഉപയോഗിക്കുന്ന സൗരോർജ്ജസംവിധാനങ്ങൾ വിളകൾക്ക് അനുസൃതമായ പ്രകാശം ലഭിക്കത്തക്ക വിധത്തിൽ ക്രമീകരിക്കുന്ന സംവിധാനം.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like