നെടുമ്പാശേരിയിൽ റിയാൽ വേട്ട:

നെടുമ്പാശേരിയിൽ റിയാൽ വേട്ട: 44.4 ലക്ഷത്തിന്റെ സഊദി റിയാൽ പിടിച്ചു

 നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് 44.40 ലക്ഷം രൂപയുടെ വിദേശകറൻസി കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീത പിടിയിലായി. സഊദി റിയാലാണ് പിടികൂടിയത്.

ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം ഫോയിൽ പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 500 റിയാലിന്റെ കറൻസി. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദമായ അന്വേഷണം ആരംഭിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like