ബോളിവുഡ് ചിത്രം 'സൈയ്യാര' ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായി കുതിക്കുന്നു.
- Posted on July 22, 2025
- News
- By Goutham prakash
- 92 Views
സി.ഡി .സുനീഷ്
പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം 'സൈയ്യാര' ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ രണ്ട് ദിവസത്തില്‍ നേടിയത് 48 കോടിയായിരുന്നു. എന്നാല്‍ ഞായറാഴ്ച മാത്രം ചിത്രം 35 കോടി രൂപ നേടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുമാത്രം 84 കോടിയലധികമാണ് സൈയ്യാര നേടിയത്. ഓവര്‍സീസ് കണക്കുകള്‍ കൂടെ വരുമ്പോള്‍ സയ്യാരയുടെ ഇതുവരെയുള്ള കളക്ഷന്‍ 119 കോടിയാണ്. സണ്ണി ഡിയോളിന്റെ ജാട്ടിനെ ഇതോടെ ചിത്രം പിന്നിലാക്കി. അഹാന പാണ്ഡെയുടെ സഹോദരന്‍ കൂടിയായ അഹാന്‍ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. പുതുമുഖം അനീത് പദ്ദയാണ് നായിക. 'ജെന്‍ സിയുടെ ആഷിഖി' എന്ന് വിളിക്കപ്പെടുന്ന സിനിമ പുതിയ തലമുറ ഏറ്റെടുത്തു. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. 35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്. സൈയ്യാരയുടെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അജയ് ദേവ്ഗണ്‍ ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 റിലീസ് മാറ്റി വച്ചതും ശ്രദ്ധേയമാണ്.
