പാരിസ് ഒളിംപിക്സ്; വനിത ബാഡ്മിന്റണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ
- Posted on July 31, 2024
- Sports News
- By Arpana S Prasad
- 179 Views
എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം.

പാരിസ് ഒളിംപിക്സ് വനിത സിംഗിൾസ് ബാഡ്മിന്റണിൽ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയും ഇന്ത്യൻ താരം ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഒരിക്കൽപോലും എസ്റ്റോണിയൻ താരത്തിന് സിന്ധുവിന് വെല്ലുവിളി ഉയർത്താനായില്ല. പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി.
സ്പോർട്സ് ലേഖിക