പൃഥിരാജും കരീന കപൂറും ഒന്നിക്കുന്നു, 'ദായ്റ'യിൽ.
- Posted on April 15, 2025
- News
- By Goutham prakash
- 96 Views
പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ അടുത്ത ചിത്രത്തില്‍ നടന്‍ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 'ദായ്റ' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കേള്‍ക്കുന്ന നിമിഷം മുതല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില കഥകളുണ്ട്, ദായ്റ തനിക്ക് അങ്ങനെ ഒന്നാണ് എന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. മേഘ്‌ന ഗുല്‍സാര്‍, കരീന കപൂര്‍ ഖാന്‍, ടീം ജംഗ്ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരീന കപൂര്‍, സംവിധായിക മേഘ്‌ന എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച സാം ബഹദൂര്‍ ആണ് മേഘ്‌നയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
