സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു
- Posted on May 27, 2025
- News
- By Goutham prakash
- 104 Views
*സി.ഡി. സുനീഷ്*
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. 2025 ജൂൺ രണ്ടിന് ആലപ്പുഴ കലവൂരിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവങ്ങൾ നടക്കും. സ്കൂളിലേക്ക് എത്തുന്ന കുരുന്നുകൾക്ക് നിരവധി പ്രമുഖർ ആശംസയും സന്ദേശവും അറിയിച്ചു. കുരുന്നുകൾ നവ യുഗ ശില്പികളായി വളരട്ടെ എന്ന് ചലച്ചിത്ര നടൻ മോഹൻലാൽ ആശംസയിൽ പറഞ്ഞു. എഴുത്തുകാരായ എം മുകുന്ദൻ, ജോർജ് ഓണക്കൂർ,ബെന്യാമിൻ, ഗായിക ചിത്ര, സംഗീത സംവിധായകരായ എം ജയചന്ദ്രൻ, ജാസി ഗിഫ്റ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ്, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം ജോയിൻറ് കോഡിനേറ്റർ ഡോക്ടർ സി രാമകൃഷ്ണൻ, എസ് ഐ ഇ ടി അക്കാദമി കോഡിനേറ്റർ സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
