'വയലാർ' മലയാളിയിൽ ഗൃഹാതുതരത്വം വിരിയിക്കുന്ന അനശ്വരൻ
- Posted on October 27, 2023
- Literature
- By Dency Dominic
- 159 Views
പ്രിയ കവി വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഒക്ടോബർ 27 ന് 48 വർഷം പൂർത്തിയാകും
ഇന്നും മലയാളിയുടെ ഹൃദയത്തിൽ പ്രണയവും വിരഹവും രതിയും ഗൃഹാതുരത്വവും വിരിയിച്ച അനശ്വര ഗാനങ്ങളുടെ സൃഷ്ടാവാന് പ്രണാമാജ്ഞലി. പതിഞ്ഞ കവിതകളിലൂടെയും എണ്ണമറ്റ സിനിമാഗാനങ്ങളിലൂടെയും മലയാളി യുടെ എക്കാലത്തെയും പ്രിയ കവി വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഒക്ടോബർ 27 ന് 48 വർഷം പൂർത്തിയാകും. അനശ്വര ചലച്ചിത്ര ഗാനങ്ങളും കവിതകളും മലയാളിയുടെ മനസ്സിൽ കോരിയിട്ട കലാകാരൻ മരിക്കുന്നില്ല.വിപ്ലവും, പ്രണയവും, ഭക്തിയും സമാനതകളില്ലാതെ ആ തൂലികയിൽ പിറന്നു. 47-ാം വയസ്സിൽ അകാലത്തിലാണ് ആ അത്ഭുത പ്രതിഭ മലയാളത്തെ വിട്ടുപിരിഞ്ഞത്. ഓർമകൾക്ക് മുന്നിൽ പ്രണാമം…
“സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ - നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു”
ഓരോ വരികളിലും മൂർച്ചയേറിയ വാക്കുകളും, പ്രണയാക്ഷരങ്ങളിൽ മൃദുവായ വാക്കുകളും ഇപ്പോഴും തീരാ ധ്വനിയായി മുഴങ്ങുന്നു.