ചുവരുകൾ ഛായക്കൂട്ടുകൾകൊണ്ട് മനോഹരമാക്കി ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം
- Posted on September 28, 2021
- Localnews
- By Deepa Shaji Pulpally
- 994 Views
ഇവിടെ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും ജീവ സ്സുറ്റതിന് സമാനമായതും, വയനാട് സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിക്കും കണ്ണിന് കുളിർമ നൽക്കുന്നതുമാണ്
ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ബ്യൂട്ടി ഫിക്കേഷൻ ക്യാബിന്റെ ഭാഗമായി നായ്ക്കട്ടിയിൽ ഗ്രാഫിറ്റി പെയിന്റിങ് ചയ്തു. വൃത്തിഹീനമായി കിടക്കുന്ന ചുവരുകൾ, ബസ് സ്റ്റോപ്പുകൾ, സ്കൂൾ ബിത്തികൾ എന്നിവിടങ്ങളിലാണ് ഗ്രാഫിറ്റി പെയിന്റിംഗ് വർക്ക് വഴി മനോഹരമാക്കി കൊണ്ടിരിക്കുന്നത്.
ഇവിടെ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും ജീവ സ്സുറ്റതിന് സമാനമായതും, വയനാട് സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിക്കും കണ്ണിന് കുളിർമ നൽക്കുന്നതുമാണ്. ഇതിനോടനുബന്ധിച്ച് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഗ്രാഫിറ്റി പെയിന്റിംഗ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി.ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രീൻസ് ചെയർമാൻ റഷീദ് ഇമേജ് ബത്തേരി യുടെ നേതൃത്വത്തിൽ നടന്ന ഗ്രാഫിറ്റി പെയിന്റിങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. ശ്രീ.എൻ. എ ഉസ്മാൻ, വാർഡ് മെമ്പർ. ശ്രീ.എം.എ ദിനേശൻ, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ. ശ്രീ അമൽ ജോയ്, ഗ്രീൻസ് ഫാർമേഴ്സ് ഫോറം സെക്രട്ടറി. ശ്രീ.സഹീർ അഹമ്മദ്, ഷൗക്കത്ത്, ഇസ്മായിൽ തുടങ്ങിയവരും ചേർന്ന് നേതൃത്വം നൽകി.