വേള്‍ഡ് ഹംഗര്‍ഡേ ' : ഈ വര്‍ഷം, സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ (സി.എസ്. ആറിന്)
- Posted on May 30, 2025
- News
- By Goutham prakash
- 95 Views
മലബാര്‍ ഗ്രൂപ്പ് 150 കോടി രൂപ ചിലവഴിക്കും.*
*
സി.ഡി. സുനീഷ്.
ന്യൂഡൽഹി / കോഴിക്കോട്: സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം മലബാര്‍ ഗ്രൂപ്പ് 150 കോടി രൂപ ചിലവഴിക്കും. 'വേള്‍ഡ് ഹംഗര്‍ഡേ' ആയ മെയ് 28 ന് എല്ലാ വര്‍ഷവും സി.എസ്.ആര്‍ ദിനമായി ആചരിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനു നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഡല്‍ഹി ജന്‍പഥിലെ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ഈ വര്‍ഷത്തെ സിഎസ്ആര്‍ ദിനാചരണ ചടങ്ങ് നീതി ആയോഗ് മുന്‍ സിഇഒയും ജി-20 ഷെര്‍പ്പയുമായ അമിതാഭ്കാന്ത് ഉദ്ഘാടനം ചെയ്തു. സിഎസ്ആർ ദിനം പ്രമാണിച്ച് രാജ്യമെമ്പാടും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ, എം.പി. അഹമ്മദ് ; വൈസ് ചെയർമാൻ കെ.പി. അബ്ദുള്ള സലാം; ഇന്ത്യ ഓപ്പറേഷൻസ് മേധാവി, ഒ. ആഷർ, ; ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എ.കെ.യും, കെ.പി. വീരാൻകുട്ടിയും; ഗ്രൂപ്പ് ഡയറക്ടർ പി.എ. അബ്ദുള്ള ഇബ്രാഹിം; തണൽ, ദയ റിഹാബിലിറ്റേഷൻ, ചെയർമാൻ, ഡോ. ഇദ്രീസ് വി; നോർത്ത് സോണൽ ഹെഡ് ജിഷാദ് എൻ.കെ; മറ്റ് മാനേജ്മെൻറ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിന് മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച 'ഹംഗര്‍ഫ്രീ വേള്‍ഡ് ' പദ്ധതിയില്‍ ഒരു വര്‍ഷത്തിനകം 2.5 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ്പ് ഒരു വര്‍ഷം വകയിരുത്തുന്ന തുകയില്‍ 60 ശതമാനത്തോളം പട്ടിണിയും ദാരിദ്ര്യവും അകറ്റുന്ന പരിപാടികള്‍ക്കാണ് ചെലവഴിക്കുന്നത്. 'ഹംഗര്‍ഫ്രീ വേള്‍ഡ് ' പദ്ധതിയില്‍ ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമായി പ്രതിദിനം 70,000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും അറുപതിനായിരത്തിലധികം പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമേ ആഫ്രിക്കന്‍ രാജ്യമായ സാംബിയന്‍ ഗവണ്മെന്റുമായി സഹകരിച്ച് അവിടെയുള്ള മൂന്നു സ്‌കൂളുകളിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ദിവസവും ഭക്ഷണം നല്‍കുന്നു.
'ഹംഗര്‍ഫ്രീ വേള്‍ഡ് ' പദ്ധതിയില്‍ ഭക്ഷണം തയാറാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൃത്തിയോടെ ഭക്ഷണം ഒരുക്കുന്നതിന് പരിശീലനം ലഭിച്ച പാചക വിദ്ഗധരേയും മറ്റു ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ തണലുമായി സഹകരിച്ചാണ് ' ഹംഗര്‍ഫ്രീ വേള്‍ഡ് ' നടപ്പാക്കുന്നത്.
ജനങ്ങള്‍ കൈകോര്‍ത്താല്‍ ലോകത്ത് പട്ടിണിയകറ്റാന്‍ കഴിയുമെന്ന സന്ദേശമാണ് ഹംഗര്‍ഫ്രീ വേള്‍ഡ്് പരിപാടിയിലൂടെ മലബാര്‍ ഗ്രൂപ്പ് സമൂഹത്തിനു നല്‍കുന്നതെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. '' മലബാര്‍ ഗ്രൂപ്പിനു ചെയ്യാന്‍ കഴിുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നു. മറ്റു സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഈ വഴിക്കു ചിന്തിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. ഭക്ഷണപ്പൊതി ഒരു താല്‍ക്കാലിക പരിഹാരമാണ്. ഉല്‍പ്പാദനം വര്‍ധിപ്പിച്ചും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുകയാണ് ആത്യന്തികമായി വേണ്ടത്. എന്നാല്‍ അതൊരു ദീര്‍ഘകാല പരിഹാരമാണ്. ലോകത്ത് 29.5 കോടി ജനങ്ങള്‍ പട്ടിണി നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അവരുടെ വിശപ്പകറ്റാനുള്ള ശ്രമങ്ങള്‍ നാളേയ്ക്ക് മാറ്റിവെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി മലബാര്‍ ഗ്രൂപ്പ് ഏറ്റെടുത്തത് '' -എം പി അഹമ്മദ് പറഞ്ഞു.
തെരുവില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരവും നല്‍കി അവരെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 716 മൈക്രോ ലേണിംഗ് സെന്ററുകള്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററുകളില്‍ 32,000ത്തിലേറെ കുട്ടികളാണുള്ളത്. ഇവരില്‍ ഒമ്പതിനായിരത്തോളം പേരെ ഇതിനകം സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മൈക്രോ ലേണിംഗ് സെന്ററുകളും തണലിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
മലബാറിന്റെ മറ്റൊരു പ്രധാന സിഎസ്ആര്‍ പരിപാടിയാണ് പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്. ദേശീയ തലത്തില്‍ 1,14,000 പെണ്‍കുട്ടികള്‍ക്ക് ഇതിനകം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിന് 'ഗ്രാന്‍ഡ്മ ഹോം ' പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോള്‍ 'ഗ്രാന്‍ഡ്മ ഹോമു' കളുള്ളത്. കേരളത്തില്‍ എറണാകുളം (നെടുമ്പാശ്ശേരി), വയനാട്, തൃശൂര്‍, കോഴിക്കോട് (കൊടുവള്ളി) എന്നിവിടങ്ങളില്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഗ്രാന്‍്ഡ്മ ഹോമുകള്‍ക്കു പദ്ധതിയുണ്ട്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിച്ച് ലാഭമെടുക്കാതെ വില കുറച്ച് മരുന്നുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയും മലബാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 27 നിയസഭാ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പെട്ടലിന് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി ' ഉയിര്‍പ്പ് ' പദ്ധതി നടപ്പാക്കുന്നുണ്ട്. 134 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ തുടക്കം മുതല്‍ സാമൂഹിക ക്ഷേമത്തിന് കമ്പനി സ്വമേധയാ ലാഭത്തിന്റെ അഞ്ചു ശതമാനം നീക്കി വെയ്ക്കുന്നുണ്ട്. നിയമം അനുശാസിക്കുന്നത് രണ്ടു ശതമാനം മാത്രമാണ്.
