പഴമയുടെ ശേഷിപ്പുമായി കണ്ടാമല കാഴ്ച്ചകൾ...

 പുതുതലമുറ ജോലിയും, പഠനവുമായി പോകുമ്പോഴും, കൃഷിയേയും മണ്ണിനെയും സ്നേഹിക്കുന്ന, കണ്ടാ മലയിലെ ജനത ഇന്നും കൃഷി നിലനിർത്തുന്നു.


പുൽപ്പള്ളിയിൽ നിന്നും 5 കി.മീ അകലെയാണ്, വെള്ള കുറുമ സമുദായം താമസിക്കുന്ന, സീതാദേവിയുടെ പാദസ്പർശം ഏറ്റ ഭൂമി എന്ന് വിശ്വസിക്കുന്ന കണ്ടാമല. അങ്ങോട്ട് കടന്നുചെല്ലുന്ന ആരെയും വരവേൽക്കുന്നത് പാതക്കിരുവശവും പൊൻ കതിർ ചൂടി നിൽക്കുന്ന വയലേലകൾ ആണ്.

സൈനികസേവനം, ആതുരസേവനം,  ഉന്നത വിദ്യാഭ്യാസമുള്ളവർ,കൃഷിക്കാർ,, കർഷകത്തൊഴിലാളികൾ,എല്ലാവരും ഒത്തൊരുമയോടെ കഴിയുന്ന സമൂഹമാണ് കണ്ടാ മല. പുതുതലമുറ ജോലിയും, പഠനവുമായി പോകുമ്പോഴും, കൃഷിയേയും മണ്ണിനെയും സ്നേഹിക്കുന്ന, കണ്ടാ മലയിലെ ജനത ഇന്നും കൃഷി നിലനിർത്തുന്നു.



അവരുടെ ഏറ്റവും ദുഃഖം എന്നു പറയുന്നത് ചുള്ളിക്കാടാണ്. പൂർവിക രായി തങ്ങൾക്ക് നൽകിയ ചുള്ളി കാട്ടിലെ 50 ഏക്കർ വയൽ വന്യമൃഗശല്യ ത്താൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ല.നാലുവശവും വനത്താൽ ചുറ്റപ്പെട്ടതിന്റെ നടുക്കാണ് ഈ 50 ഏക്കർ വയൽ ഉള്ള ചുള്ളിക്കാട്. ഉച്ചാൽ ഉത്സവം ഒരുകാലത്ത് കുറുവ ദ്വീപിൽ പോയി ആഘോഷിച്ചിരുന്ന ഇവർ അമ്പലവും,ദൈവപ്പുര യും സ്വന്തമായി ഉള്ളതിനാൽഇപ്പോൾ എല്ലാ ഉത്സവങ്ങളും,തിറകളും അമ്പലത്തിൽ ആഘോഷിക്കുന്നു.


ചുള്ളി കാട്ടിലെ കാഴ്ച്ചകൾ

വന്യമൃഗ ശല്യത്തിന് എന്തെങ്കിലും പരിഹാരം പരിഹാരം കണ്ടെത്തി ചുള്ളി കാട്ടിലെ 50 ഏക്കർ വയൽ കൃഷി ചെയ്യാൻ സാധിച്ചാൽ കണ്ടാമലക്കാ ർ ധന്യരായി.സാമൂഹിക, സാംസ്കാരികരംഗത്ത്, എന്നും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച അവർ തന്നെയാണ് കണ്ടാ മല ജനത. നാലുവശവും വനത്താൽ ചുറ്റപ്പെട്ട കിടക്കുന്ന 50 ഏക്കർ വയൽ,ചുള്ളി കാട്ടിൽ വന്യമൃഗശല്യം കാരണം ഇപ്പോൾ നമുക്ക് എത്തിപ്പെടാൻ സാധിക്കുകയില്ല.കണ്ടാ മലയിലെ ജനങ്ങളും ഇപ്പോൾ ആരും തന്നെ അങ്ങോട്ട് പോകാറില്ല.

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപള്ളി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like