ആകാശത്തിലൂടെ പറന്ന് നടക്കുന്ന പിസ
- Posted on September 03, 2021
- Kouthukam
- By Sabira Muhammed
- 258 Views
വായുവിൽ പൊങ്ങി നിൽകുന്ന പിസ ആസ്വദിച്ച് കഴിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു സംഘം യാത്രികർ പിസ കഴിക്കുന്ന രംഗമാണ്. ബഹിരാകാശയാത്രികനായ തോമസ് പെസ്‌കെറ്റാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തോമസ് തന്റെ സുഹൃത്തുക്കളോടൊപ്പം വായുവിൽ പൊങ്ങി നിൽകുന്ന പിസ ആസ്വദിച്ച് കഴിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ‘രാത്രയിൽ സുഹൃത്തുക്കളോടൊപ്പമുള്ള ഫ്‌ലോട്ടിംഗ് പിസ്സ’ എന്നാണ് ഇതിന് തോമസ് അടിക്കുറിപ്പായി നൽകിയത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.