നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

ചിത്രത്തിന്‍റെ പേര് വിശ്വാസികളെ ആഴത്തിൽ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗംനേരത്തെ രംഗത്തെത്തിയിരുന്നു

നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ സിനിമകൾക്ക് അനുമതി നൽകരുതെന്നാണ് ഇവരുടെ ആവശ്യം. ഈ പേരുകൾ ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് വാദം. പതിനൊന്നാം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്താനാണ് സംഘടനയുടെ തീരുമാനം. ഇത്തരം ശ്രമങ്ങൾ ഏറെ നാളായി നടക്കുന്നുവെന്നും കത്തോലിക്കാ കോൺഗ്രസ് ആരോപിക്കുന്നു. 

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ ആഴത്തിൽ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗംനേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ അറിയിച്ചിരുന്നു. പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്നാണ് നാദിർഷയുടെ ഉറച്ച നിലപാട്. വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു.

'വിന്‍സന്റ് ആന്റ് ദി പോപ്പ്´ ഒ ടി ടി റിലീസായി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like